കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തതില്‍ കേരളത്തിന് അകത്തും പുറത്തും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് കാതല്‍. തന്റെ കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത സ്വവര്‍ഗാനുരാഗിയായ കഥാപാത്രത്തെ അവതരിപ്പിച്ച് മമ്മൂട്ടി കയ്യടി നേടി.
ഒരു സൂപ്പര്‍ താരം ഇത്തരമൊരു കഥാപാത്രത്തിലെത്തിയത് ആയിരുന്നു സിനിമയുടെ പ്രധാന വിജയവും. ജിയോ ബേബി സംവിധാനം ചെയ്ത ചിത്രത്തില്‍ ജ്യോതിക ആയിരുന്നു നായിക. റിലീസ് ചെയ്ത് അന്‍പതോളം ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ കാതല്‍ ഒടിടിയില്‍ എത്തുകയാണ്.
ചിത്രം ആമസോണ്‍ പ്രൈമിൽ ഇന്ത്യൻ സമയം പന്ത്രണ്ട് മണി മുതല്‍ ചിത്രം കാണാൻ സാധിക്കും. മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ ഒടിടി റിലീസ് വിവരം ഔദ്യോഗികമായി പങ്കുവെച്ചത്. അതേസമയം, ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലുള്ളവര്‍ക്ക് വാടകയ്ക്ക് കാതല്‍ കാണാനുള്ള അവസരം ആമസോണ്‍ ഒരുക്കിയിട്ടുണ്ട്.
2023 നവംബര്‍ 23ന് ആയിരുന്നു കാതല്‍ തിയറ്ററുകളില്‍ എത്തിയത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മാത്യു ദേവസി എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയപ്പോള്‍, ഓമനയായാണ് ജ്യോതിക വേഷമിട്ടത്. സ്വവര്‍ഗാനുരാഗിയായ ഭര്‍ത്താവിനൊപ്പം ജീവിച്ച ഭാര്യയായി ജ്യോതികയും തന്റെ വ്യക്തിത്വം തുറന്നുപറയാൻ സാധിക്കാതെ ഉഴലുന്ന ആളായി മമ്മൂട്ടിയും ഗംഭീര പ്രകടം കാഴ്ചവച്ചു. മനുഷ്യമനസിന്റെ മാനസിക സംഘര്‍ഷങ്ങളുടെ നേര്‍സാക്ഷ്യം കൂടിയായി കാതല്‍ മാറുക ആയിരുന്നു. സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, മുത്തുമണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയരുന്നു.
അതേസമയം, ഭ്രമയുഗം ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്നത്. ബസൂക്ക, ടര്‍ബോ എന്നിവയാണ് അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍. ഒപ്പം തെലുങ്ക് സിനിമ യാത്ര 2വും റിലീസിന് ഒരുങ്ങുകയാണ്. 2024 ഫെബ്രുവരിയില്‍ ഈ ചിത്രം തിയറ്ററില്‍ എത്തും.
Content Summary: 'kathal ' to OTT; Streaming on Amazon Prime
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !