ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആൻ്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) വളാഞ്ചേരി ഏരിയാ കമ്മിറ്റി ജനുവരി 23 ന് ലെൻസ്ഫെഡ് സ്ഥാപകദിനം ആഘോഷിച്ചു.
കുറ്റിപ്പുറം നിളാ പാർക്കിൽ പുതിയ മെമ്പർമാർക്ക് മെമെൻ്റോ സമ്മാനിച്ച് വരവേൽപ്പ് നൽകി. സ്ഥാപകദിന പരിപാടികൾ ഏരിയ പ്രസിഡന്റ് വി. അബ്ദുൽ നാസറിൻ്റെ അധ്യക്ഷതയിൽ സംസ്ഥാന സമിതി അംഗം ഹൈദർ പി. ഉദ്ഘാടനം ചെയ്തു .
ഏരിയ സെക്രട്ടറി സോമസുന്ദരൻ പി.പി. സ്വാഗതം പറഞ്ഞു. ഏരിയ ട്രഷറർ ഫാസിൽ പി. നന്ദി രേഖപ്പെടുത്തി .
എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ താജുദ്ദീൻ പി.പി., ഫൈസൽ എൻ., സൈനുൽ ആബിദ്, റാഷിദ്, വിനേഷ് ബാബു , ജിനീഷ് , എന്നിവരും ഇരുപത്തിയഞ്ചോളം പുതിയ മെമ്പർമാരും പങ്കെടുത്തു.
Content Summary: Lensfed Founder's Day: Welcome to new members at Kuttipuram
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !