സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള ക്ലസ്റ്റര്‍ പരിശീലനം നടക്കുന്നതിനാല്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകള്‍ക്ക് ജനുവരി 27ന് അവധിയെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ നിന്നായി 1,34,540 അധ്യാപകരാണ് ക്ലസ്റ്റര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്.
ക്ലസ്റ്റര്‍ പരിശീലനത്തിനു മുന്നോടിയായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. എഇഒ, ഡിഇഒ,ഡിഡി, ഡിപിസിമാര്‍, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐഎഎസ്, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഷാനവാസ്, എസ്‌എസ്‌കെ ഡയറക്ടര്‍ ഡോ. സുപ്രിയ, വിദ്യാകരണം സ്റ്റേറ്റ് കോഡിനേറ്റര്‍ ഡോ. രാമകൃഷ്ണന്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു. പങ്കാളിത്തം പൂര്‍ണമാക്കാന്‍ എല്ലാ അധ്യാപകരും ശ്രമിക്കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി യോഗത്തില്‍ പറഞ്ഞു.
എല്‍പി തലം ക്ലാസ് അടിസ്ഥാനത്തില്‍ പഞ്ചായത്ത് തലത്തിലും യുപി തലം വിഷയാടിസ്ഥാനത്തില്‍ ബിആര്‍സി തലത്തിലും ഹൈസ്‌കൂള്‍ തലം വിഷയാടിസ്ഥാനത്തില്‍ വിദ്യാഭ്യാസ ജില്ലാതലത്തിലും ആണ് ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ നടക്കുന്നത്. 40-50 അധ്യാപകര്‍ക്ക് ഒരു ബാച്ച് എന്ന ക്രമത്തിലാണ് ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ഒരു ബാച്ചിന് രണ്ട് റിസോഴ്‌സ് പേഴ്‌സണുകള്‍ എന്ന നിലയിലാണ് ക്രമീകരണം നടത്തിയിട്ടുള്ളത്.
കഴിഞ്ഞ ക്ലസ്റ്റര്‍ പരിശീലനത്തിനുശേഷം ക്ലാസില്‍ നടന്ന പഠനപ്രവര്‍ത്തനങ്ങളുടെ അവലോകനം, രണ്ടാം ടേം മൂല്യനിര്‍ണയത്തിന്റെ ഫീഡ്ബാക്ക് പങ്കുവെക്കല്‍, ഫെബ്രുവരി അവസാനം വരെ പഠിപ്പിക്കേണ്ട കാര്യങ്ങളുടെ ആസൂത്രണം, കുട്ടികളുടെ മികവുകള്‍ രക്ഷിതാക്കളുടെയും സമൂഹത്തിന്റെയും മുന്നില്‍ പ്രകടിപ്പിക്കുന്ന പഠനോത്സവത്തിനു സജ്ജമാക്കുന്നതിനായുള്ള പ്രാഥമിക ധാരണ നല്‍കുക എന്നിവയാണ് ക്ലസ്റ്റര്‍ പരിശീലനത്തിന്റെ ഭാഗമായി ഉള്ളത്. ഇതിനുമുമ്ബ് 2023 ഒക്ടോബര്‍ ഏഴിനും 2023 നവംബര്‍ 23നുമാണ് ക്ലസ്റ്റര്‍ പരിശീലനങ്ങള്‍ നടന്നത്.
Content Summary: Holiday for educational institutions on January 27
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !