സ്വര്‍ണാഭരണങ്ങള്‍ക്ക് വില ഉയരും; ഇറക്കുമതി തീരുവ ഉയര്‍ത്തി സര്‍ക്കാര്‍

0
സ്വർണാഭരണങ്ങളുടെയും വെള്ളി ആഭരണങ്ങളുടെയും നാണയങ്ങളുടെയും വില ഉയരും. സ്വർണത്തിൻെറയും വെള്ളിയുടെയും ഘടകങ്ങള്‍ക്കും ഉത്പ്രേരകങ്ങള്‍ക്കും എല്ലാം കഴിഞ്ഞ ദിവസങ്ങളില്‍ ഇറക്കുമതി തീരുവ സർക്കാർ ഉയർത്തിയതിനാലാണിത്.


15 ശതമാനമായി ആണ് ഇവയുടെ ഇറക്കുമതി തീരുവ ഉയർത്തിയത്. സ്വർണം, വെള്ളി ബാറുകള്‍ക്കും 15 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയിട്ടുണ്ട്. സ്വർണം, വെള്ളി തുടങ്ങിയ ആഭരണങ്ങളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ഹുക്കുകള്‍, കൊളുത്തുകള്‍, സ്ക്രൂ, ബീഡ്സ്, വയറുകള്‍ എന്നിവക്കെല്ലാം ഉയർന്ന നികുതി ബാധകമാകും. നികുതി വർധനക്ക് സാധ്യതയുണ്ട് എന്ന സൂചനകള്‍ വന്നതിനാല്‍ കഴിഞ്ഞ മാസങ്ങളില്‍ ഇത്തരം ഘടകങ്ങളുടെ ഇറക്കുമതി ഉയർന്നതായി റിപ്പോർട്ടുകളുണ്ട്

നേരത്തെ, സ്വർണ്ണം, വെള്ളി എന്നിവയുടെ ഫൈൻഡിങ്സിന് (ആഭരണങ്ങള്‍ക്കായുള്ള ചെറുഭാഗങ്ങള്‍)11 ശതമാനം മാത്രമായിരുന്നു നികുതി. ഇപ്പോള്‍,15 ശതമാനമായി നിരക്ക് ഉയർത്തിയിരിക്കുകയാണ്. സ്വർണം,വെള്ളി നാണയങ്ങള്‍ക്കും 11 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി തീരുവ ഉയർത്തിയിട്ടുണ്ട്. വിലയേറിയ ലോഹങ്ങള്‍ അടങ്ങുന്ന ഉത്പ്രേരകങ്ങളുടെയും ഇറക്കുമതി തീരുവയും കുത്തനെ ഉയർത്തിയിട്ടുണ്ട്. നേരത്തത്തെ 10.09 ശതമാനത്തില്‍ നിന്ന് 14.35 ശതമാനമായി ആണ് തീരുവ ഉയർത്തിയത്.

മിഡില്‍ ഈസ്റ്റില്‍ നിന്ന് വലിയ അളവില്‍ ഗോള്‍ഡ് ഫൈൻഡിങ്സ് ഇറക്കുമതി ചെയ്യുന്ന നഗരങ്ങളില്‍ ചെന്നൈയും ഡല്‍ഹിയും മുന്നിലുണ്ട്. ഇന്ത്യൻ സ്വർണ്ണാഭരണ ഉപഭോഗത്തില്‍ ദക്ഷിണേന്ത്യയാണ് ഇപ്പോഴും ആധിപത്യം പുലർത്തുന്നത്. രാജ്യത്തിന്റെ മൊത്തം ആഭരണ ആവശ്യകതയുടെ 40 ശതമാനവും ദക്ഷിണേന്ത്യയില്‍ നിന്നാണ്. ഇന്ത്യ പ്രതിവർഷം ഏകദേശം 900 ടണ്‍ സ്വർണ്ണമാണ് ഇറക്കുമതി ചെയ്യുന്നത്. ഇതിൻെറ 80-90 ശതമാനവും ആഭരണ നിർമ്മാണത്തിനാണ് ഉപയോഗിക്കുന്നത്.

Content Summary: The price of gold jewelery will rise; Govt increased import duty
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !