ഡല്‍ഹി : രാമക്ഷേത്ര പ്രാണപ്രതിഷ്ഠാദിനത്തില്‍ ജനിച്ച കുഞ്ഞിന് റാം റഹീം എന്ന് പേര് നല്‍കി മുസ്ലീം കുടുംബം. ഫിറോസാബാദ് സ്വദേശിയായ ഫര്‍സാനയാണ് തിങ്കളാഴ്ച ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഫിറോസാബാദ് ജില്ലാ വനിതാ ആശുപത്രിയിലായിരുന്നു പ്രസവം. കുട്ടിയും അമ്മയും സുഖമായിരിക്കുന്നുവെന്ന് ഫിറോസാബാദ് ജില്ലാ വനിതാ ആശുപത്രിലെ ഡോക്ടര്‍ ജെയിന്‍ പറഞ്ഞു. കുട്ടിയുടെ മുത്തശ്ശി ഹുസ്‌ന ബാനുവാണ് കുട്ടിക്ക് റാം റഹീം എന്ന് പേരിട്ടത്. ഹിന്ദു - മുസ്ലിം ഐക്യത്തിന്റെ സന്ദേശം നല്‍കാനാണ് കുട്ടിക്ക് റാം റഹീം എന്ന് പേരിട്ടതെന്ന് ബാനു പറഞ്ഞു. അന്നേദിവസം ജനിച്ച ആണ്‍കുട്ടികള്‍ക്ക് മാതാപിതാക്കള്‍ രാഘവ്, രാഘവേന്ദ്ര, രഘു, രാമേന്ദ്ര എന്നിങ്ങനെ രാമന്റെ പര്യായപദങ്ങളും പെണ്‍കുട്ടികള്‍ക്ക് സീതയുടെ പര്യായപദങ്ങളുമാണ് പേരായി നല്‍കിയതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു .
അതേസമയം, ഉത്തര്‍പ്രദേശിലെ ആശുപത്രികളില്‍ വ്യത്യസ്തമായ കാഴ്ചകളാണ് പ്രതിഷ്ഠാദിനത്തില്‍ കണ്ടത്. സംഭാല്‍ ജില്ലയില്‍, ചന്ദൗസിയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്വകാര്യ നഴ്സിംഗ് ഹോമിലെ പ്രസവമുറിക്കുള്ളില്‍ ഒരു മിനിയേച്ചര്‍ രാമക്ഷേത്രം തന്നെ ആശുപത്രി അധികൃതര്‍ സ്ഥാപിച്ചു. തിങ്കളാഴ്ച ഗര്‍ഭിണികള്‍ക്ക് പ്രസവത്തിന് മുമ്ബ് പ്രാര്‍ത്ഥിക്കാന്‍ സൗകര്യവും ഒരുക്കി കൊടുത്തു . പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് തന്റെ നഴ്സിംഗ് ഹോമിലെ പ്രസവമുറിയും നവജാത ശിശുവിന്റെ മുറിയും കാവി നിറത്തില്‍ അലങ്കരിച്ചതായും നവജാത ശിശുവിന്റെ മുറിയില്‍ ഒരു ചെറിയ ദൈവത്തെ പ്രതിഷ്ഠിച്ചതായും നഴ്‌സിംഗ് ഹോമിലെ ഡോ. വന്ദന സക്സേന പറഞ്ഞു.
പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് ജനുവരി 22 ന് സിസേറിയന്‍ ചെയ്യണമെന്ന് നിരവധി ഗര്‍ഭിണികള്‍ തന്നോട് അഭ്യര്‍ത്ഥിച്ചതായി കാണ്‍പൂരിലെ ഗണേഷ് ശങ്കര്‍ വിദ്യാര്‍ത്ഥി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിലെ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന സീമ ദ്വിവേദി പിടിഐ യോട് പറഞ്ഞു. ഭദോഹിയില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം തിങ്കളാഴ്ച 33 കുട്ടികളാണ് ജില്ലാ ആശുപത്രിയില്‍ ജനിച്ചത്. ഇതില്‍ പകുതിയോളം കുട്ടികളും സിസേറിയനിലൂടെയാണ് ജനിച്ചത്. അയോധ്യയിലെ രാമക്ഷേത്ര സമര്‍പ്പണത്തോടനുബന്ധിച്ച് ജനുവരി 22 ന് കുഞ്ഞിന് ജന്മം നല്‍കണമെന്ന് ഇവരില്‍ പലരും ആശുപത്രി അധികൃതരോട് ആഗ്രഹം പ്രകടിപ്പിച്ചതായി ഭദോഹി ചീഫ് മെഡിക്കല്‍ ഓഫീസര്‍ സന്തോഷ് കുമാര്‍ ചാക്ക് വ്യക്തമാക്കി.
Content Summary: Muslim family names baby Ram Rahim born on Ram Temple Prana Pratishtha Day
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !