വേങ്ങര: ആത്മഹത്യയ്ക്കു ശ്രമിച്ച് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. തിരൂർ പുതുപ്പള്ളി എണ്ണക്കണ്ടത്തിൽ വീട്ടിൽ ത്യാഗരാജന്റെ മകൾ അലീന (18) യാണ് മരിച്ചത്.
മലപ്പുറം ജവഹർ നവോദയ വിദ്യാലയത്തിലെ പ്ലസ് ടു സയൻസ് വിദ്യാർത്ഥിനിയായ അലീനയെ ശനിയാഴ്ച വൈകീട്ട് നാലരയോടെ പെൺകുട്ടികളുടെ ഹോസ്റ്റലിനു പിറകിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻ മറ്റു കുട്ടികൾ ഷാൾ അറുത്ത് രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശേഷം തിങ്കളാഴ്ച രാവിലെ പത്തോടെ മരണം സംഭവിക്കുകയായിരുന്നു.
വേങ്ങര പൊലീസിൻ്റെ ഇൻക്വസ്റ്റിനു ശേഷം മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി.അനിതയാണ് അമ്മ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല,മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക,അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !