മമ്മൂട്ടി പ്രധാനവേഷത്തിലെത്തി നിരവധി പുരസ്കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രമാണ് പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ.
ചിത്രം വീണ്ടും റി റിലീസിനൊരുങ്ങുകയാണ്. പാലേരിമാണിക്യത്തിന്റെ ഫോർ കെ പതിപ്പാണ് തിയേറ്ററിലെത്തിക്കുന്നത്. നിർമാതാവ് മഹാ സുബൈറാണ് സിനിമ തിയേറ്ററിലെത്തിക്കാൻ നേതൃത്വം നല്‍കുന്നത്.
മൂന്നാം തവണയാണ് പാലേരി മാണിക്യം റി റിലീസ് ചെയ്യുന്നത്. ഇതിന് മുമ്ബ് 2009- ല്‍ സംസ്ഥാന പുരസ്കാരങ്ങള്‍ നേടിയ സമയത്തും ചിത്രം തിയേറ്ററുകളില്‍ വീണ്ടും പ്രദർശിപ്പിച്ച് വിജയം കൈവരിച്ചിരുന്നു. മമ്മൂട്ടിയുടെ വ്യത്യസ്തമായ പ്രകടനം ബിഗ് സ്ക്രീനില്‍ കാണാൻ പ്രേക്ഷകർ ഇത്തവണയും എത്തുമെന്ന വിശ്വാസത്തിലാണ് അണിയറപ്രവർത്തകർ.
മൂന്ന് വ്യത്യസ്ത വേഷങ്ങളിലായിരുന്നു പാലേരി മാണിക്യത്തില്‍ മമ്മൂട്ടി നിറഞ്ഞാടിയത്. ടി.പി രാജീവന്റെ കഥയെ അടിസ്ഥാനമാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ ഹരിദാസ്, ഖാലിദ്, മുരിക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്നീ വേഷങ്ങളാണ് മമ്മൂട്ടി ചെയ്തത്. ചിത്രത്തില്‍ കടത്തനാടൻ ശൈലിയിലുള്ള മമ്മൂട്ടിയുടെ സംഭാഷണങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1957 മാർച്ച് 30 ന് പാലേരിയില്‍ കൊല്ലപ്പെട്ട മാണിക്യം എന്ന യുവതിയുടെ കൊലപാതകത്തിന്റെ അന്വേഷണ പശ്ചാത്തലത്തലമാണ് സിനിമ.
Content Summary: Paleri Manikyam is getting ready for re-release; it will hit the theaters in the 4K version
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !