നാട്ടുകൂട്ടായ്മയുമായി 'ടീം കുറ്റിപ്പുറം' - ശനിയാഴ്ച ജനപ്രതിനിധികളുമായി സംവദിക്കാൻ അവസരം

0

ജനുവരി 27ന് ശനിയാഴ്ച രാവിലെ 
നൊട്ടനാലുക്കൽ ഭഗവതി ക്ഷേത്രത്തിന് സമീപം നാട്ടുകൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ കുറ്റിപ്പുറത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കുറ്റിപ്പുറം പ്രദേശത്തെ നിരവധിയായ പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന ലക്ഷൃത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

പ്രദേശത്തെ വിവിധ വിഷയങ്ങൾ ജനപ്രതിനിധികളുടെ ശ്രദ്ധയിൽ കൊണ്ട് വന്ന് പ്രശനങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനും ജനപ്രതിനിധികൾക്ക് അവരുടെ പ്രവർത്തനങ്ങൾ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുന്നതിനും നാട്ടുകൂട്ടം വേദിയാകും

 നാട്ടുകൂട്ടായ്മയിൽ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സഹീർ മാസ്റ്റർ, കുറ്റിപ്പുറം പഞ്ചായത്ത് പ്രസിഡണ്ട് നസീറ പാറത്തൊടി, കുറ്റിപ്പുറം ടൗണിനെ പ്രതിനിധീകരിക്കുന്ന 15,16,17, 18 വാർഡ് പഞ്ചായത്ത് പ്രതിനിധികൾ, പോലീസ്, വില്ലേജ്, പഞ്ചായത്ത്, താലൂക് ഹോസ്പിറ്റൽ പ്രതിനിധികൾ മുതലായവർ പങ്കെടുക്കും.

നിരവധി അനുകൂല സാഹചര്യങ്ങൾ ഉണ്ടായിട്ടും കുറ്റിപ്പുറം പ്രദേശം  പിന്നോട്ടുപോകുമ്പോൾ നാടിൻറെ  വികസന മുരടിപ്പിനെ ഇന്നലെകളുടെ പ്രതാപത്തിലേക്കു എത്തിക്കുവാനുള്ള  ഒരു ശ്രമമാണ് നടത്തുന്നതെന്നും ഭാരവാഹികൾ പറഞ്ഞു.

കുറ്റിപ്പുറത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ഫൈസൽ ടി.വി, ജാസിർ ചുള്ളിയിൽ, മുഹമ്മദലി പാറമ്മൽ, ജലീസ് സി.എം സയ്ദ് തയ്യിൽ, വിജയൻ വി .പി, മുജീബ് പി.പി, റഷീദ് വി.പി തുടങ്ങിയവർ പങ്കെടുത്തു.

Content Summary: With the community "Team Kuttipuram" - Opportunity to interact with people's representatives on Saturday

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !