ന്യൂഡല്‍ഹി: സേവന മികവിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു. സ്തുത്യര്‍ഹ സേവനത്തിനുള്ള പൊലീസ് മെഡലുകള്‍ കേരളത്തില്‍ നിന്നും 11 പേര്‍ക്ക് ലഭിച്ചു.
വിശിഷ്ട സേവനത്തിന് സംസ്ഥാനത്ത് നിന്നും രണ്ടുപേര്‍ക്കും മെഡല്‍ ലഭിച്ചു. രാജ്യത്താകെ 1132 പേര്‍ക്കാണ് മെഡല്‍ സമ്മാനിക്കുക.
എക്‌സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ്, എഡിജിപി ഗോപേഷ് അഗര്‍വാള്‍ എന്നിവര്‍ക്കാണ് വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നും മെഡലുകള്‍ ലഭിച്ചത്. ഐജി എ അക്ബര്‍, എസ്പിമാരായ ആര്‍ ഡി അജിത്, വി സുനില്‍കുമാര്‍, എസിപി ഷീന്‍ തറയില്‍, ഡിവൈഎസ്പി സികെ സുനില്‍കുമാര്‍, എഎസ്പി വി സുഗതന്‍, ഡിവൈഎസ്പി സലീഷ് സുഗതന്‍, എഎസ്‌ഐ രാധാകൃഷ്ണപിള്ള, ബി സുരേന്ദ്രന്‍, ഇന്‍സ്‌പെക്ടര്‍ ജ്യോതീന്ദ്രകുമാര്‍, എഎസ്‌ഐ മിനി കെ എന്നിവര്‍ക്കുമാണ് മെഡല്‍ ലഭിച്ചത്.
അഗ്നിശമന വിഭാഗത്തില്‍ വിശിഷ്ട സേവനത്തിന് കേരളത്തില്‍ നിന്നൂം ഒരാള്‍ക്കാണ് മെഡല്‍ ലഭിച്ചത്. എഫ് വിജയകുമാറിനാണ് മെഡല്‍. സ്തുത്യര്‍ഹ സേവനത്തിന് കേരളത്തില്‍ നിന്നും നാലുപേര്‍ക്കും മെഡല്‍ ലഭിച്ചു. എന്‍ ജിജി, പി പ്രമോദ്, എസ് അനില്‍കുമാര്‍, അനില്‍ പി മണി എന്നിവര്‍ക്കും മെഡല്‍ ലഭിച്ചു. ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരം രണ്ടുപേര്‍ക്കാണ്. .യുഎന്‍ ദൗത്യത്തില്‍ കോംഗോയില്‍ സേവനം നടത്തിയ രണ്ടു ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ക്കാണ് ലഭിച്ചിട്ടുള്ളത്.
Content Summary: President's Police Medals Announced; 14 people from Kerala
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !