സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. നാലാം ദിനം അവസാനിച്ചപ്പോള്‍ കണ്ണൂരിനെ പിന്നിലാക്കി കോഴിക്കോട് മുന്നില്‍ലെത്തി.
228 ഇനങ്ങളുടെ ഫലം പുറത്തുവന്നപ്പോള്‍ 901 പോയിന്റോട് കൂടിയാണ് കോഴിക്കോട് ഒന്നാമതെത്തിയത്. കണ്ണൂര്‍ 897 പാലക്കാട് 893 എന്നതാണ് പോയിന്റ് നില ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്.
സ്‌കൂളുകളില്‍ ആലത്തൂര്‍ ബിഎസ്‌എസ് ഗുരുകുലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 234 പോയിന്റ് നേടി ഒന്നാം സ്ഥാനം ഉറപ്പിച്ചു. രണ്ടാമതുള്ള കാര്‍മല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് 111 പോയിന്റ് മാത്രമാണുള്ളത്.വൈകിട്ട് 5ന് ആശ്രാമം മൈതാനത്ത് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ ഉത്ഘാടനം ചെയ്യും. നടന്‍ മമ്മൂട്ടി ആണ് മുഖ്യാതിഥി. മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലെ 30 വിജയികള്‍ക്ക് ഒന്നാം വേദിയില്‍ വച്ച് സമ്മാനം നല്‍കും.
10 മത്സരങ്ങള്‍ മാത്രം ശേഷിക്കെ സ്വര്‍ണ്ണക്കിരീടത്തിലേക്കുള്ള പോരാട്ടം ഫോട്ടോഫിനിഷിലേക്ക് കടക്കുകയാണ്. ഒന്നര ദിവസം ലീഡ് ചെയ്ത ശേഷമാണ് കണ്ണൂര്‍ കോഴിക്കോടിന് പിന്നിലേക്ക് പോയത്. ഇന്ന് 10 ഇനങ്ങളിലാണ് മത്സരം.
Watch Live: സംസ്ഥാന സ്‌കൂള്‍ കലോത്സവം തത്സമയം കാണാം
Content Summary: The curtain falls on the State School Arts Festival today
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !