വനിതാ ലീഗ് സ്റ്റെപ്പ്സ് ക്യാമ്പയിനും കുടുംബ സംഗമവും നാളെ വളാഞ്ചേരിയിൽ..പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ

0

വളാഞ്ചേരി മുനിസിപ്പൽ വനിതാ ലീഗ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നാളെ (26-01-2024 വെള്ളി) സ്‌റ്റെപ്പ്സ് ക്യാമ്പയിനും കുടുംബ സംഗമവും സംഘടിപ്പിക്കുമെന്ന് വനിതാ ലീഗ് മുനിസിപ്പൽ ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കാവുംപുറം സാഗർ ഓഡിറ്റോറിയത്തിൽ രാവിലെ ഒമ്പതു മണിക്ക് രെജിസ്ട്രേഷൻ ആരംഭിക്കും. തുടന്ന് നടക്കുന്ന സമ്മേളനം പ്രൊഫ ആബിദ് ഹുസൈൻ തങ്ങൾ MLA ഉദ്ഘാടനം ചെയ്യും. നിയോജക മണ്ഡലം മുസ്ലിം ലീഗ് ജന .സെക്രട്ടറി സലാം വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തും. വളാഞ്ചേരി നഗരസഭ ചെയർമാൻ അഷ്റഫ് അമ്പലത്തിങ്ങൽ,ടി ആബിദലി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വസീമ വേളേരി, നിയോജകമണ്ഡലം വനിതാ പ്രസിഡന്റ് സുലേഖാബി, ആബിദാമൻസൂർ, ഫാത്തിമകുട്ടി, ഹൈറുന്നിസ പ്രസംഗിക്കും. 10.30 നു നന്മയുടെ വർത്തമാന രാഷ്ട്രീയം എന്ന വിഷയത്തിൽ നജ്‌മ തബ്ഷിറ ക്ലാസ്സെടുക്കും. ഉച്ചക്ക് ശേഷം 1.30 നു മുസ്ലിം ലീഗ് രാഷ്ട്രീയത്തിന്റെ അസ്തിത്വം എന്ന വിഷയത്തിൽ അബൂട്ടി മാസ്റ്റർ ശിവപുരം ക്ലാസ്സെടുക്കും. തുടർന്ന് 3.30 മുതൽ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറുമെന്നും ഭാരവാഹികൾ അറിയിച്ചു.പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ വനിതാ ലീഗ് മുനിസിപ്പൽ കമ്മറ്റി പ്രസിഡണ്ട് കെ.ഫാത്തിമകുട്ടി, ജന:സെക്രെട്ടറി ഹൈറുന്നിസ ടി.കെ, മുഹമ്മദലി നീറ്റുകാട്ടിൽ, മണ്ഡലം സെക്രട്ടറി, ആബിദ മൻസൂർ,അസ്ക്കർ അലവി തുടങ്ങിയവർ പങ്കെടുത്തു

Content Summary: Women's League steps campaign and family reunion tomorrow in Valancherry..officials will participate.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !