കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയുടെ ഭാഗമായി വളാഞ്ചേരി മുൻസിപ്പാലിറ്റിയിൽ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ പ്രാഥമിക പരിശോധനയും വിലയിരുത്തിലും ലോകബാങ്ക് സംഘം നേരിട്ട് നടത്തി. കെ.എസ്.ഡബ്ല്യു.എം.പി പദ്ധതി മുഖേന വാങ്ങിയ വിവിധ ഉപകരണങ്ങൾ, അവയുടെ ഉപയോഗം എന്നിവ സംബന്ധിച്ച് സംഘം ഹരിത കർമ്മ സേന അംഗങ്ങളുമായി ചർച്ച നടത്തി. ലോക ബാങ്ക് സംഘത്തിൽ ജോ യൂടോർ, നടാഷ വെറ്റ്മ, നേഹ വ്യാസ്, ദീപ ബാലകൃഷ്ണൻ എന്നിവർ ഉണ്ടായിരുന്നു. ജില്ലയെ പ്രതിനിധീകരിച്ച് ഡി.വൈ.ഡി.സി ലക്ഷ്മി, ഡി.പി.എം.യു എകസ്‌പേർട്ടർമാരായ ഡോ. ലതിക, പി.ഡി. ഫിലിപ്പ്, ബിറ്റോ ആന്റണി, വി.ആർ സതീഷ്, നഗരസഭയെ പ്രതിനിധീകരിച്ച് സെക്രട്ടറി, ക്ലീൻ സിറ്റി മാനേജർ, വിവിധ നഗരസഭകളിലെ എസ്.ഡബ്ല്യു.എം എൻജിനീയർമാർ എന്നിവർ പങ്കെടുത്തു.
Content Summary: The World Bank team visited the waste management center of Valanchery Municipality
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !