തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ പ്രതിഫഫലം 1000 രൂപ വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തിലാണ് വര്‍ധന. 26,125 പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക.
ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു.
നേരത്തെ 6000 രൂപയായിരുന്നു ആശ വര്‍ക്കര്‍മാരുടെ പ്രതിഫലം. പുതിയ വര്‍ധനവോടെ 7000 രൂപയായി ഉയരും. 26,125 പേര്‍ക്കാണ് ഇതിന്റെ ഗുണം ലഭിക്കുക. പ്രതിഫലം പൂര്‍ണമായും സംസ്ഥാന സര്‍ക്കാറാണ് നല്‍കുന്നത്. കേന്ദ്ര സര്‍ക്കാര്‍ ആശ വര്‍ക്കര്‍മാര്‍ക്ക് 2,000 രൂപയാണ് ഇന്‍സെന്റീവായി നല്‍കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Asha workers' wages hiked by Rs 1000, effective from December
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !