ബോളിവുഡ് നടി പൂനം പാണ്ഡെ മരിച്ചിട്ടില്ല. നടി നേരിട്ട് ലൈവില്‍ എത്തിയാണ് താന്‍ ജീവനോടെയുണ്ടെന്നു വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം പൂനം മരിച്ചതായി വാര്‍ത്ത വന്നിരുന്നു. സെര്‍വിക്കല്‍ കാന്‍സറിനേക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് മരണം കെട്ടിച്ചമച്ചത് എന്നാണ് താരം വിഡിയോയില്‍ പറഞ്ഞത്.
ഇത് പൂനം ആണ്. വിവാദമുണ്ടാക്കിയതിനും നിങ്ങളെ വേദനിപ്പിച്ചതിനും ഞാന്‍ ക്ഷമ ചോദിക്കുന്നു. നമ്മള്‍ ആരും അധികം ചര്‍ച്ച ചെയ്യാത്ത സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. ഞാനെന്റെ മരണം കെട്ടിച്ചമച്ചതാണ്. എല്ലാ പരിധിയും ലംഘിക്കുന്നതാണ് അതെന്ന് എനിക്കറിയാം. പക്ഷേ പെട്ടെന്ന് നമ്മള്‍ സെര്‍വിക്കല്‍ കാന്‍സറിനെക്കുറിച്ച് സംസാരിക്കാന്‍ തുടങ്ങി. അല്ലേ? ഈ രോഗം വളരം നിശബ്ദമായി നിരവധി പേരുടെ ജീവനാണ് എടുക്കുന്നത്. ഈ രോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടത് അത്യാവശ്യമാണ്. എന്റെ മരണം കാരണമുണ്ടായ നേട്ടത്തില്‍ എനിക്ക് അഭിമാനമുണ്ട്.- പൂനം പാണ്ഡെ പറഞ്ഞു.
Read Also: എന്താണ് ഗര്‍ഭാശയ മുഖ കാൻസര്‍? ഈ ലക്ഷണങ്ങള്‍ അറിയുക! തടയാനുള്ള മാര്‍ഗങ്ങളും അറിയാം... | Explainer
രൂക്ഷ വിമർശനമാണ് പോസ്റ്റിനു താഴെ വരുന്നത്. പബ്ലിസിറ്റി സ്റ്റണ്ടു മാത്രമാണ് ഇതെന്നാണ് ആളുകള്‍ പറയുന്നത്. എത്ര നല്ല കാര്യത്തിനുവേണ്ടിയാണെങ്കിലും ഇത്തരത്തില്‍ ആളുകളെ പറ്റിക്കരുത് എന്നാണ് ആളുകളുടെ കമന്‍റുകള്‍.
Source:
Read Also: എന്താണ് ഗര്‍ഭാശയ മുഖ കാൻസര്‍? ഈ ലക്ഷണങ്ങള്‍ അറിയുക! തടയാനുള്ള മാര്‍ഗങ്ങളും അറിയാം... | Explainer
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: 'I am not dead', Poonam Pandey with Instagram video
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !