KNM സംസ്ഥാന ക്യാമ്പയിൻ: ജില്ലാ പ്രചാരണ സമ്മേളനം ഫെബ്രുവരി നാലിന് വളാഞ്ചേരി കാവും പുറത്ത്

0

'ശ്രേഷ്ഠ സമൂഹം
ഉൽകൃഷടമൂല്യങ്ങൾ'എന്ന വിഷയത്തെ ആസ്പദമാക്കി 
കെ.എൻ.എം. സംസ്ഥാന കമ്മിറ്റി നടത്തി വരുന്ന ക്യാമ്പയിൻന്റെ മലപ്പുറം വെസ്റ്റ് ജില്ലാ പ്രചാരണ സമ്മേളനം ഫെബ്രുവരി നാലിന് ഞായറാഴ്ച വൈകുന്നേരം 4.30 ന് വളാഞ്ചേരി കാവുംപുറത്ത് സലഫി നഗറിൽ നടത്തുമെന്ന് ഭാരവാഹികൾ വളാഞ്ചേരിയിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സമൂഹത്തിൽ നന്മകൾ വർദ്ധിക്കുമ്പോൾ തന്നെ തിന്മകൾ നമ്മെ ആശങ്കപ്പെടുത്തുകയാണ്.
മത ,സാമൂഹിക, ജീവകാരുണ്യ മേഖലകളിലും യുവാക്കൾ സജീവമാകുമ്പോൾ  സാമൂഹികമായ ചിലയാഥാർത്ഥ്യങ്ങൾ നാം കാണാതെ പോകരുത്. ലഹരിയും ലൈംഗിക അരാജകത്വവും കൊലയും കൊള്ളയും മനുഷ്യാവകാശലംഘനങ്ങളും അക്രമങ്ങളും നാടിൻ്റെ സ്വാസ്ഥ്യം കെടുത്തുകയാണ്.
ധാർമ്മിക സദാചാര മൂല്യങ്ങളെ കീഴ്മേൽ മറിക്കാനുള്ള ആസൂത്രിതനീക്കം നടക്കുകയാണ്. ക്യാമ്പസുകളും പൊതു ഇടങ്ങളും കേന്ദ്രീകരിച്ച് മതവിരുദ്ധ ലിബറൽ ആശയങ്ങൾ പ്രചരിപ്പിക്കാനും ഉൽകൃഷ്ട മൂല്യങ്ങൾ ഇല്ലാതാക്കാനും നടക്കുന്ന ശ്രമങ്ങൾ വൈജ്ഞാനികയായി ത ടയേണ്ടതുണ്ട്. ഇത്തരം ഒരു സാഹചര്യത്തിലാണ്  KNM സംസ്ഥാന കമ്മിറ്റി ശ്രേഷ്ഠസമൂഹം ഉത്കൃഷ്ട മൂല്യങ്ങൾ എന്ന പ്രമേയവുമായി ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ജില്ലാ
പ്രചാരണ സമ്മേളനം കെ.എൻ.എം സംസ്ഥാന പ്രസിഡണ്ട് ടി.പി. അബ്ദുല്ലക്കോയ മദനി ഉൽഘാടനം ചെയ്യും.
ജില്ലാ പ്രസിഡണ്ട് ഡോ. പി.പി മുഹമ്മദ് അദ്ധ്യക്ഷതവഹിക്കും. പ്രൊഫ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽ.എ. മുഖ്യ പ്രഭാഷണം നടത്തും. 

ജില്ലാ സെക്രട്ടറി എൻ. കുഞ്ഞിപ്പ മാസ്റ്റർ , ട്രഷറർ എൻ.വി. ഹാഷിം ഹാജി, ഐ.എസ്.എം ജില്ലാ പ്രസിഡന്റ് ഫൈസൽ ബാബു സലഫി, എം.എസ്.എം ജില്ലാ പ്രസിഡണ്ട് മുസ്ത്വഫ സ്വലാഹി, എൻ.കെ. സിദ്ദീഖ് അൻസാരി എന്നിവർ പ്രസംഗിക്കും.


വിവിധവിഷയങ്ങൾ അവതരിപ്പിച്ച്  പണ്ഡിതന്മാരായ ഹനീഫ് കായക്കൊടി, എം. സ്വലാഹുദ്ദീൻ മദനി, ഡോ. എ ഐ. അബ്ദുൽ മജീദ് സ്വലാഹി, അഹമ്മദ് 
അനസ് മൗലവി, ഉനൈസ് പാപ്പിനിശ്ശേരി എന്നിവർ പ്രഭാഷണങ്ങൾ നടത്തുമെന്നും ഭാരവാഹികൾ പറഞ്ഞു.

വളാഞ്ചേരി പ്രസ്സ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ എൻ. കുഞ്ഞിപ്പ മാസ്റ്റർ,
ഉബൈദുല്ല താനാളൂർ,,  പി.അബ്ദുറഹ്മാൻ അൻസാരി, ഫൈസൽ ബാബു സലഫി
KP അബ്ദുൽ കരീം സൂറത്ത്
ഹസ്സൻ മാസ്റ്റർ കാവുമ്പുറം എന്നിവർ  പങ്കെടുത്തു
Content Summary: KNM State Campaign: District campaign meeting on February 4th Valancherry Kavum out

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !