പുത്തനത്താണി: ടൗണിൽ ഹോട്ടലിൻ്റെ പൂട്ട് തകർത്ത് മോഷണം. ബസ്റ്റാൻ്റിനു എതിർവശത്തായി പ്രവർത്തിക്കുന്ന പി.കെ.എച്ച് ഹോട്ടലിൽ ശനിയാഴ്ച പുലർച്ചെ 2.15 ഓടെയാണ് മോഷണം നടന്നത്. ആയുധവുമായി എത്തിയ മോഷ്ടാവ് പൂട്ട് തകർത്താണ് അകത്തു കടന്നത്. തുടർന്ന് ക്യാഷ് കൗണ്ടറിലെ വലിപ്പ് കുത്തിത്തുറന്ന് പണം മോഷ്ടിക്കുകയായിരുന്നു.
ജോലിക്കാർ കട തുറക്കാനെത്തിയപ്പോഴാണ് വിവരം അറിയുന്നത്. സൂക്ഷിച്ചിരുന്ന ചെറിയ തുക മാത്രമാണ് നഷ്ടപ്പെട്ടതെന്ന് ഹോട്ടൽ ഉടമ എടരിക്കോട് സ്വദേശി ഹംസ പറഞ്ഞു. മോഷണ ദൃശ്യങ്ങൾ സ്ഥാപനത്തിലെ നിരീക്ഷണ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
Content Summary: Mediavisionlive.in
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !