കൊണ്ടോട്ടി: പാമ്പുകടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന രണ്ടു വയസ്സുകാരൻ മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിലാണ് സംഭവം.
പെരിന്തല്‍മണ്ണ തൂതയില്‍ സുഹൈല്‍ - ജംഷിയ ദമ്പതികളുടെ മകൻ മുഹമ്മദ് ഉമറാണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്ബോഴാണ് ഉമറിനു പാമ്ബുകടിയേറ്റത്.
കൊണ്ടോട്ടി പുളിക്കലിലുള്ള മാതാവ് ജംഷിയയുടെ വീട്ടില്‍വച്ചാണ് അപകമുണ്ടായത്. കുട്ടിയുടെ കരച്ചില്‍ കേട്ട് നോക്കിയപ്പോഴാണ് പാമ്പുകടിയേറ്റതായി സംശയം ഉയർന്നത്. ഉടൻതന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ രാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികള്‍ക്കു ശേഷം വീട്ടുകാർക്കു വിട്ടുകൊടുക്കും.
Content Summary: was bitten by a snake while playing in the backyard; A tragic end for the two-year-old
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !