താനൂർ: കമ്പനിപ്പടി വട്ടത്താണിയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം.വ്യാഴാഴ്ച രാവിലെ 7.30 ഓടെയായിരുന്നു സംഭവം. മംഗലാപുരത്തു നിന്നും തമിഴ്നാട്ടിലേയ്ക്ക് കെമിക്കലുമായി പോയിരുന്ന ലോറി താനൂർ ഭാഗത്തേയ്ക്ക് സഞ്ചരിച്ച സ്വകാര്യ ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവറുടെ കയ്യിനും വാരിയെല്ലിനും പരുക്കേറ്റു.ബസ്സിലെ യാത്രക്കാർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
അപകടത്തിൽ വാഹനം തൊട്ടടുത്ത കരിമ്പ് ജ്യൂസ് കടയിലേയ്ക്ക് ഇടിച്ചു കയറി. കടയിൽ ആളില്ലാത്തതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. ലോറി ഡ്രൈവറെ നാട്ടുകാരുടെയും പൊലീസിന്റെയും സഹായത്തോടെ അര മണിക്കൂർ നേരത്തെ ശ്രമത്തിനൊടുവിൽ ക്യാബിൻ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.തമിഴ്നാട് കാരെക്കുടി സ്വദേശിയായ ഇദ്ദേഹത്തെ നിലവിൽ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: A private bus and a lorry collided in Tanur
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !