ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി

0

കോട്ടയം:
ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പാലാ പൂവരണിയിലാണ് അച്ഛനും അമ്മയും മൂന്ന് കുട്ടികളും മരിച്ചത്. വാടക വീട്ടിലായിരുന്നു ഇവർ താമസിച്ചിരുന്നത്. അകലെക്കുന്നം ഞണ്ടുപാറ സ്വദേശി ജെയ്‌സൺ തോമസും കുടുംബവുമാണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് സംഭവം. ഭാര്യയെയും പിഞ്ച് കുഞ്ഞുങ്ങളെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ജെയ്‌സൺ തൂങ്ങിമരിച്ചു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസെത്തിയപ്പോൾ ഭാര്യയും കുഞ്ഞുങ്ങളും കട്ടിലിൽ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു. തൊട്ടടുത്ത് തൂങ്ങി നിൽക്കുന്ന നിലയിൽ ജെയ്‌സന്റെ മൃതദേഹവും ഉണ്ടായിരുന്നു. 

റബ്ബർ തോട്ടത്തിലെ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ജെയ്‌സൺ. ഒരു വർഷം മുമ്പാണ് കുടുംബം പൂവരണിയിൽ താമസത്തിനെത്തിയത്. അതിനാൽത്തന്നെ നാട്ടുകാർക്കും ഇവരെപ്പറ്റി കൂടുതൽ അറിയില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

Content Summary: Five members of a family were found dead

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !