തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് കാലാവധി സംബന്ധിച്ച് സംശയമുള്ളവര്‍ക്ക് നിര്‍ദേശങ്ങളുമായി മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്.
2019 സെപ്റ്റമ്ബര്‍ 1 ന് മുന്‍പ് ലൈസന്‍സ് എടുത്തവര്‍ക്കും അല്ലെങ്കില്‍ അവ പുതുക്കിയവര്‍ക്കും : - 20 വര്‍ഷമോ 50 വയസോ ഏതാണ് ആദ്യം പൂര്‍ത്തിയാവുന്നത് ആ തീയതി വരെ ആയിരിക്കും ലൈസന്‍സിന്റെ കാലാവധി.
50 വയസ് കഴിഞ്ഞാല്‍ ഓരോ 5 വര്‍ഷത്തേക്കും പുതുക്കി നല്‍കിയിരുന്നു. ഹെവി ലൈസന്‍സ് 3 വര്‍ഷം ആയിരുന്നു കാലാവധി. പിന്നീട് ഓരോ മൂന്നു വര്‍ഷവും പുതുക്കണമായിരുന്നു. ഹസാര്‍ഡസ് ലൈസന്‍സ് 3 വര്‍ഷമായിരുന്നു കാലാവധി. പിന്നീട് ഓരോ വര്‍ഷവും പുതുക്കണമായിരുന്നു.
2019 സെപ്റ്റമ്ബര്‍ 1 ന് ശേഷം ലൈസന്‍സ് എടുത്തവര്‍ക്കും അല്ലെങ്കില്‍ പുതുക്കുന്നവര്‍ക്കും : 30 വയസിനുള്ളില്‍ എടുത്താല്‍ - 40 വയസു വരെ കാലാവധി .
30 നും 50 നും ഇടയില്‍ പ്രായമായവര്‍ക്ക് -10 വര്‍ഷത്തേക്ക്. 50 നും 55 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് 60 വയസു വരെ. 55 വയസിനു മുകളില്‍ 5 വര്‍ഷം വീതം.
ഹെവി ലൈസന്‍സ് കാലാവധി 5 വര്‍ഷം. പിന്നീട് ഓരോ 5 വര്‍ഷവും പുതുക്കണം. ഹസാര്‍ഡസ് ലൈസന്‍സ് കാലാവധി 3 വര്‍ഷം. കാലാവധി കഴിഞ്ഞാല്‍ വീണ്ടും പുതുതായി എന്‍ഡോര്‍സ് ചെയ്യണം. എല്ലാവരും അവരവരുടെ ലൈസന്‍സ് കാലാവധി പരിശോധിക്കുമല്ലോ?
- യാത്രയിൽ നിങ്ങളുടെ സുരക്ഷക്കായി സെറ്റ് ബെൽറ്റ് ധരിക്കുക !
- ഇരുചക്ര വാഹനം ഉപയോഗിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കുക !
- നിങ്ങളുടെ സുരക്ഷ നിങ്ങൾതന്നെ ഉറപ്പ് വരുത്തുക !
Content Summary:Has your license expired? MVD's note with instructions
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !