'വര ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ തലവര തന്നെ മാറിയേക്കാം'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

0

നിരത്തുകളില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. റോഡുകളിലെ സൂചന വരകളെ അവഗണിക്കുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്നും നിയമം തെറ്റിക്കരുതെന്നും യാത്രികര്‍ക്ക് എംവിഡി മുന്നറിയിപ്പ് നല്‍കുന്നു.

മോട്ടോര്‍ വാഹന വകുപ്പിന്റെ കുറിപ്പ്

വര ശ്രദ്ധിച്ചില്ലെങ്കില്‍ നിങ്ങളുടെ 'തലവര' തന്നെ മാറിയേക്കാം.
റോഡിന് നടുവില്‍ കാണുന്ന ഇടമുറിയാത്ത വെള്ളവര മുറിച്ചു കടക്കരുത് എന്നതാണ് നിയമം.

എന്നാല്‍ ചില സ്ഥലങ്ങളില്‍ ഇരട്ട വരകള്‍ കാണാറില്ലെ?
നമ്മുടെ വശത്ത് ഇടമുറിയാത്തവരയും തൊട്ടരികിലായി ഇടവിട്ടുളള വെളുത്ത വരയും ഉണ്ടെങ്കില്‍ നമുക്ക് വര മുറിച്ച് മറികടക്കാന്‍ അനുവാദമില്ല. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സുരക്ഷിതമാണെങ്കില്‍ മാത്രം ശ്രദ്ധാപൂര്‍വം വര മുറിച്ച് മറികടക്കാം എന്നാണര്‍ത്ഥം.

അതുപോലെ നേരെ തിരിച്ച് നമ്മുടെ വശത്ത് ഇടവിട്ടുള്ള വരയും തൊട്ടരികില്‍ തുടര്‍ച്ചയായ വരയുമാണെങ്കില്‍ വളരെ ശ്രദ്ധാപൂര്‍വ്വം അത്യാവശ്യമെങ്കില്‍ നമുക്ക് വര മറികടക്കാം എന്നാണ് അര്‍ത്ഥമാക്കുന്നത്.

രണ്ടു വരയും തുടര്‍ച്ചയായവയാണെങ്കില്‍ ഇരുവശത്തു നിന്നുള്ള വാഹനങ്ങള്‍ക്കും മുറിച്ച് കടക്കാന്‍ അവകാശമില്ല.

Content Summary: Mediavisionlive.in

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !