എടയൂർ: മാർച്ച് 3,4 തിയ്യതികളിലായി നടന്ന എടയൂർ എസ്.വി.എ.എൽ.പി സ്കൂളിൻ്റെ 122ാം വാർഷികാഘോഷം തകജം 2K24 വർണ്ണാഭമായി . പ്രധാനാധ്യാപകൻ സൻജീദ് കെ ടി സ്വാഗതം പറഞ്ഞ ചടങ്ങ് പിടിഎ പ്രസിഡണ്ട് ശിഹാബ് എൻ ടി അധ്യക്ഷനായിരുന്നു. എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു, എൻഡോവ്മെന്റ് വിതരണം നടത്തി. കുറ്റിപ്പുറം എഇഒ വി കെ ഹരീഷ് സമ്മാന വിതരണോത്ഘാടനം ചെയ്ത് സംസാരിച്ചു.
കുറ്റിപ്പുറം ബിപിസി അബ്ദുൽ സലീം 23-24 വർഷത്തെ വാർഷിക സപ്ലിമെൻറ് പ്രകാശനം ചെയ്ത് സംസാരിച്ചു. കുറ്റിപ്പുറം ബ്ലോക്ക് ഡിവിഷൻ മെമ്പർ ബുഷ്റ നാസർ സ്നഹസ്പർശം ഫണ്ട് കൈമാറി സംസാരിച്ചു. വാർഡ് മെമ്പർമാരായ കെ.പി വിശ്വനാഥൻ, സി.ടി. ദീപ ഒ. എസ്.എ പ്രസിഡൻ്റ് ഡോ. എം.പി ഷാഹുൽ ഹമീദ് , എം.പി.ടി.എ പ്രസിഡൻ്റ് പ്രിയ എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു. കെ.ടി അബ്ദുൽ ഗഫൂർ മാസ്റ്റർ ചടങ്ങിന് നന്ദി പറഞ്ഞു.
ഞായറാഴ്ച കെജി അംഗൻവാടി വിദ്യാർഥികളുടെയും തിങ്കളാഴ്ച സ്കൂൾ വിദ്യാർത്ഥികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും കലാപരിപാടികൾ അരങ്ങേറി.
Content Summary: Edaur SVALP School The 122nd anniversary celebration was colorful...
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !