എ.കെ.എം. എസ്. എ. മാപ്പിള സംഗീത പഠന കേന്ദ്രം ബ്രാഞ്ച് പടപ്പറമ്പിലും തുറന്നു

0

ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡൻ്റ് നസീറ മോൾ ഉൽഘാടനം ചെയ്തു.ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ട റി കെ.എം കെ.വെള്ളയിൽ മാഷ് അദ്ധ്യക്ഷത വഹിച്ചു. എ .കെ .എം എസ് എ .യു എ ഇ. സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.
അക്കാദമിയുടെ പുതിയ ബ്രാഞ്ചിൽ ചേർന്ന കുട്ടികൾക്ക് കൈ പുസ്തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകി ആശംസകൾ നേർന്നു സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു.എ. കെ എം എസ് എ യുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചരണ വിവരണ ഫ്ളയർ  എ.കെ.എം എസ് എ സാരഥികളായ കെ.എം കെ വെള്ളയിൽ മഷും, അഷറഫ് വെള്ളെങ്ങൽ വളാഞ്ചേരി എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് നസീറ മോൾ, മെമ്പർ സഹീറ ടീച്ചർ എന്നിവർക്ക് നൽകി ഫ്ലയർ  പുറത്തിറക്കി. 

മലപ്പുറo ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചത്.  ഗൾഫിൽ  യു.എ.ഇ -ലും കേരളത്തിലെഎല്ലാ ജില്ലകളിലും കേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിൻ്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നു. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്തികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾ യാ സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നു. എ.കെ.എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി.കെ.കെ., മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോ പിൽ, നൗഷാദ് കോട്ടക്കൽ ,ഹുസൈൻ മൂർക്കനാട്എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു, ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ.എം കെ വെള്ളയിൽ നേതൃത്ത്വ o നൽകി കൊണ്ട് എ കെ.എം എസ് എ കോട്ടക്കൽഅക്കാമി യിലെ വിദ്ധ്യാർഥികളും ചേർന്ന അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് കൊഴുപ്പേകി.

നാടിന് സമർപ്പിച്ച പുതിയ ബ്രാഞ്ചും കല പ്രവർത്തകർക്ക് മുതൽകൂട്ടാകും, മാപ്പിള പ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതo, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കേൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ .കെ .എം എസ് എ അക്കാദമി നൽകി വരുന്നു.

Content Summary: A.K.M. S. A. Mapila Sangeet Study Center opened a branch in Pataparam

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !