ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

0

ഏകദേശം 4 മീറ്റര്‍ നീളം 1 മീറ്റര്‍ വീതി 2 മീറ്റര്‍ പൊക്കം മാത്രമായതിനാല്‍ പാര്‍ക്കിംഗിന് കുറവ് സ്ഥലം മതിയെങ്കിലും മറ്റുവാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി യാത്രക്കാരുടെ ശരീരഘടന, ഇരിപ്പ് ഒക്കെ ഒരു ഇരുചക്രവാഹനം റോഡില്‍ കൈയ്യടക്കുന്ന സ്ഥലം നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്.

വേഗതയ്ക്ക് ആനുപാതികമായി വാഹനത്തിന് ചുറ്റിലും ഒരു Buffer Zone അഥവാ ശൂന്യസ്ഥലം ഒഴിച്ചിടുന്ന ഡിഫന്‍സീവ് ഡ്രൈവിംഗ് ശീലമാണ് Space Cushion. മിക്ക ഇരുചക്രവാഹനാപകടങ്ങള്‍ക്കും കാരണം വശങ്ങളിലെ ചെറിയ ഉരസലില്‍ നിയന്ത്രണം നഷ്ടപ്പെടുന്നതാണ്. അതിനാല്‍ ഇരുചക്രവാഹനങ്ങള്‍ ശരിയായ സ്ഥാനത്ത് സ്‌പെയ്‌സ് കുഷന്‍ ഉറപ്പാക്കി ഓടിക്കാന്‍ ശീലിക്കേണ്ടത് അനിവാര്യമാണെന്ന് കേരള മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പ് നല്‍കി.

കുറിപ്പ്:

ഇരുമെയ്യാണെങ്കിലും...9.O

എട്ടെടുത്ത് കിട്ടുന്ന, എട്ടിന്റെ പണി കിട്ടുന്ന ഇരുചക്രവാഹനയാത്രയിലെ മറ്റൊരു എട്ടിന്റെ പണി നോക്കാം.

ഏകദേശം 4 മീറ്റര്‍ നീളം 1 മീറ്റര്‍ വീതി 2 മീറ്റര്‍ പൊക്കം മാത്രമായതിനാല്‍ പാര്‍ക്കിംഗിന് കുറവ് സ്ഥലം മതിയെങ്കിലും മറ്റുവാഹനങ്ങളില്‍ നിന്നും വ്യത്യസ്തമായി യാത്രക്കാരുടെ ശരീരഘടന, ഇരിപ്പ് ഒക്കെ ഒരു ഇരുചക്രവാഹനം റോഡില്‍ കൈയ്യടക്കുന്ന സ്ഥലം നിര്‍ണ്ണയിക്കുന്ന ഘടകങ്ങളാണ്.

Cushion നമുക്കറിയാം, Space Cushion അറിയാമോ? വേഗതയ്ക്ക് ആനുപാതികമായി വാഹനത്തിന് ചുറ്റിലും ഒരു Buffer Zone അഥവാ ശൂന്യസ്ഥലം ഒഴിച്ചിടുന്ന ഡിഫന്‍സീവ് ഡ്രൈവിംഗ് ശീലമാണ് Space Cushion. മുന്നിലും പിന്നിലും ഉള്ള 3 sec ദൂരമല്ല ഇവിടത്തെ വിഷയം ടൂ വീലറുകളുടെ വശങ്ങളിലെ Space Cushion ആണ്.

മിക്ക ഇരുചക്രവാഹനാപകടങ്ങള്‍ക്കും കാരണം വശങ്ങളിലെ ചെറിയ ഉരസലില്‍ നിയന്ത്രണം നഷ്ടപ്പെടുന്നതാണ്. ഏറ്റവും പുറമേയ്ക്ക് തളളി നില്‍ക്കുന്ന RVM കള്‍ പലപ്പോഴും വില്ലനാകാറുണ്ടെന്നതിനാല്‍ പെട്ടെന്ന് മടങ്ങുംവിധമാണ് അവ ക്രമീകരിച്ചിരിക്കുന്നത്. ഒരു ചെറിയ പിഴവ് മതി, ജീവിതത്തിന്റെ തന്നെ താളവും മേളവും ഒക്കെ പിഴയ്ക്കാന്‍... സൂക്ഷിക്കുക.

ഓടിക്കുമ്ബോള്‍ ചരിക്കേണ്ടിവരുന്നതിനാല്‍ മാറ്റംവരുന്ന ടുമരല ഈവെശീിനെ സാരമായി ബാധിക്കുന്ന, ടൂവീലറിലെ മറ്റു ഭാഗങ്ങളായ ഫൂട്ട്‌റെസ്റ്റുകള്‍, വിടര്‍ത്തിവച്ച കാല്‍മുട്ടുകള്‍, അയഞ്ഞ വസ്ത്രങ്ങള്‍, വശങ്ങളിലേയ്ക്കിട്ട കാലുകള്‍, ഹെല്‍മെറ്റ്, ലഗ്ഗേജുകള്‍, കൂടാതെ മറ്റു വാഹനടയറുകള്‍, ഫൂട്ട്‌സ്റ്റെപ്പുകള്‍ ഉള്‍പ്പെടേയുള്ള തള്ളിനില്‍ക്കുന്ന extra ഫിറ്റിംഗുകളും ചെറുതാണെങ്കില്‍ക്കൂടി, അത്യന്തം അപകടകരവും ഇരുചക്രയാത്രക്കാരുടെ ജീവിതഗതി തന്നെ മാറ്റി മറിയ്ക്കാനും പോന്നവയാണ്.

ബഹുനിര-അതിവേഗപാതകളുടെ കാലഘട്ടത്തില്‍ ഈ തളളിനില്‍ക്കലുകള്‍ അഥവാ ലോഡ് പ്രൊജക്ഷനുകള്‍ ഗുരുതര നിയമലംഘനമായി കൂടിയ ഫൈന്‍ Rs20,000/ ഉള്‍പ്പെടെ ഏറ്റവും കടുത്ത ശിക്ഷ നിശ്ചയിച്ചിരിക്കുന്നതും ഇതിനാലാണ്.

ഇരുചക്രവാഹനങ്ങള്‍ ശരിയായ സ്ഥാനത്ത് സ്‌പെയ്‌സ് കുഷന്‍ ഉറപ്പാക്കി ഓടിക്കാന്‍ ശീലിക്കേണ്ടത് അനിവാര്യമാണ്. ഒരു ട്രക്കിന് വേണ്ട വീതി ഈ 'കുഞ്ഞനും' കൈയ്യടക്കുന്നത് മറ്റുള്ളവര്‍ക്ക് ഒരു 'ശല്ല്യ'മാണെന്നതും ഓര്‍ക്കുക. ഇടതുവശത്തുകൂടെ മറ്റൊരു വാഹനം മറികടക്കുന്നുവെങ്കിലോ പിന്നിലെ വാഹനം ഹോണടിക്കുന്നെങ്കിലോ, അപകടകരമായ സ്ഥാനത്താണെന്ന് നാമെന്ന് ധരിക്കുക.

ലെയിന്‍ തിരിക്കുന്ന നടുവരകള്‍ തങ്ങള്‍ക്കെന്നു ധരിച്ചുവശായ ചില ഇരുചക്രക്കാരെങ്കിലും ഉണ്ട്. ഇരുവശത്തും സ്‌പേയ്‌സ് കുഷന്‍ ഒട്ടുമില്ലാത്ത ഈ യാത്രാശീലം ഏറ്റവും അപകടകരമാണ്.

Space Cushion,

കുഷനും കുശലതയുമല്ല,

വിഷനും വിശാലതയുമാണ്.

സ്‌നിക്ക് ആയാല്‍...

ക്രിക്കറ്റില്‍, പവലിയനിലിരുന്ന് കളി കാണാം

റോഡില്‍, പരലോകത്തിരുന്ന് കളി കാണാം

Content Summary: Department of Motor Vehicles with guidelines for two-wheeler riders

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !