കരിപ്പൂർ: ഹജ് കമ്മിറ്റി മുഖേന ഈ വർഷം ഹജ്ജിന് പോകാൻ അവസരം ലഭിച്ചവരുടെ മൂന്നാം ഗഡു പണം അടയ്ക്കാനുള്ള തീയതി മേയ് 4 വരെ നീട്ടി. ഈ മാസം 27ന് അകം അടയ്ക്കണമെന്നായിരുന്നു നേരത്തേയുള്ള നിർദേശം. അവസരം ലഭിച്ചവരിൽ 2,635 പേർകൂടി പണം അടയ്ക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് തീയതി നീട്ടിയത്. നേരത്തേ അടച്ച 2,51,800 രൂപയ്ക്കു പുറമേയാണിത്. യാത്രയ്ക്ക് തിരഞ്ഞെടുത്ത വിമാനത്താവളം അനുസരിച്ചാണ് മൂന്നാം ഗഡു അടയ്ക്കേണ്ടത്.
കോഴിക്കോട്–1,21,200 രൂപ, കൊച്ചി– 85,300 രൂപ, കണ്ണൂർ– 86,200 രൂപ എന്നിങ്ങനെയാണ് മൂന്നാം ഗഡു തുക. ബലികർമത്തിനുള്ള കൂപ്പൺ ആവശ്യപ്പെട്ടവർ 15,180 രൂപ അധികം അടയ്ക്കണം. ഓരോ കവറിനും പ്രത്യേകമായുള്ള ബാങ്ക് റഫറൻസ് നമ്പർ രേഖപ്പെടുത്തിയ പേയ്മെന്റ് സ്ലിപ് ഉപയോഗിച്ച് എസ്ബിഐ ശാഖയിലോ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലോ ഓൺലൈൻ വഴിയോ പണമടയ്ക്കാം. കൂടുതൽ വിവരങ്ങൾ ഹജ് കമ്മിറ്റി വെബ്സൈറ്റിൽ. ഹജ് ഹൗസ്: 0483 2710717.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Hajj: Third installment can be paid till May 4
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !