കൊല്ലം: ശക്തികുളങ്ങരയില്‍ ഹണിട്രാപ്പിലൂടെ യുവാവിന്റെ പണവും സ്വര്‍ണലും മൊബൈലും കവര്‍ന്ന സംഭവത്തില്‍ നാലാംഗ സംഘം പിടിയില്‍. ചവറ സ്വദേശിനി ജോസഫൈൻ (മാളു-28), നഹാബ്, അപ്പു, അരുണ്‍ എന്നിവരെയാണ് കൊല്ലം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്‌തത്.
ലഹരിമരുന്ന് കേസിലും പ്രതിയാണ് പിടിയിലായ ജോസഫൈന്‍ എന്ന് പൊലീസ് പറഞ്ഞു. ഫോണിലൂടെ യുവാവിനെ പലതവണ വിളിച്ചായിരുന്നു തട്ടിപ്പ്. വീട്ടിലേക്ക് വരണമെന്ന് പറഞ്ഞ് യുവാവിനെ കൊല്ലം താലൂക്ക് ഓഫീസിന് സമീപമുള്ള അറവുശാലയിലേക്ക് വിളിച്ചു വരുത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദ്ദിക്കുകയായിരുന്നു. യുവാവില്‍ നിന്നും പ്രതികള്‍ പണവും സ്വര്‍ണവും മൊബൈലും കവര്‍ന്നുവെന്നാണ് പരാതി.
Content Summary: Kollam Honeytrap; A group of four, including a 28-year-old girl, was arrested after stealing gold and money from the youth
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !