തിരൂരിലെ ഫാര്‍മസിയില്‍ നിന്നും മരുന്നു മാറി നല്‍കിയതിനെ തുടര്‍ന്ന് വീട്ടമ്മ മരിച്ചതായി പരാതി. ആലത്തിയൂര്‍ സ്വദേശി പെരുള്ളി പറമ്പില്‍ സ്വദേശി ആയിശുമ്മയാണ് മരിച്ചത്.
തിരൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഫാര്‍മസിയില്‍ നിന്നും മാറി നല്‍കിയ മരുന്ന് കഴിച്ചതാണ് മരണ കാരണമെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആരോഗ്യ മന്ത്രിക്ക് ഉള്‍പ്പെടെ പരാതി നല്‍കി.
ശാരീരിക പ്രശ്‌നങ്ങള്‍ രൂക്ഷമയതോടെ മറ്റു ആശുപത്രികളില്‍ ചികിത്സ തേടി. പിന്നീടാണ് പേശികള്‍ക്ക് അയവു നല്‍കാനുള്ള മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന മരുന്നാണ് നല്‍കിയതെന്നു അറിഞ്ഞതെന്നും ബന്ധുക്കള്‍ പറയുന്നു.തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ആയിശുമ്മ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വെള്ളിയാഴ്ചയാണ് മരിച്ചത്. സംഭവത്തില്‍ ആസ്വഭാവിക മരണത്തിനു തിരൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. അതെ സമയം ആശുപത്രിയില്‍ നിന്ന് മരുന്ന് മാറി നല്‍കിയെന്ന പരാതി ശരിയല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
വൃക്ക സംബന്ധമായ അസുഖത്തിന് ചികിത്സ തേടിയാണ് ആയിശുമ്മ കഴിഞ്ഞ മാസം 18ന് തിരൂരിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയത്. ഡോക്ടര്‍ കുറിച്ച് നല്‍കിയ മരുന്നുകളില്‍ ഒരെണ്ണം ഫാര്‍മസിയില്‍ നിന്നും മാറി നല്‍കുകയായിരുന്നുവെന്നാണ് കുടുംബം ആരോപിക്കുന്നത്. മരുന്ന് കഴിച്ചത് മുതല്‍ ആയിശുമ്മയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു.
Content Summary: Complaint that the housewife died after the medicine was given
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !