സംസ്ഥാനത്ത് ഇന്ന് സ്വർണ്ണ വില കൂടി. കഴിഞ്ഞ രണ്ടു ദിവസമായി ചലനങ്ങളില്ലാതിരുന്ന വിലയിൽ ഇന്ന് നേരിയ വർദ്ധനവുണ്ടായി. പവന് 160 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 52840 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുക. 6605 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണ്ണത്തിൻ്റെ വില.
52,680 രൂപ എന്ന നിരക്കിലായിരുന്നു സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസമായി സ്വർണവ്യാപാരം നടന്നത്. ഗ്രാമിന് 6585 രൂപയും ആയിരുന്നു വില. ഈ മാസത്തെ ഏറ്റവും വലിയ നിരക്ക് വ്യാഴാഴ്ചയാണ് രേഖപ്പെടുത്തിയിരുന്നത്. 53000 രൂപയായിരുന്നു അന്നത്തെ വില.
മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്‍ണവിലയാണ് ഈ മാസം രണ്ടാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്.
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ' (എകെജിഎസ്എംഎ) സംസ്ഥാന കമ്മിറ്റി നിശ്ചയിച്ചിട്ടുള്ള മൂന്ന് അംഗ കമ്മിറ്റിയാണ് സംസ്ഥാനത്ത് സ്വർണ വില നിശ്ചയിക്കുന്നത്. ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിൻ്റെ ബാങ്ക് നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിൻ്റെ നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില ഇവർ നിശ്ചയിക്കുന്നത്.
Content Summary: Gold prices rise; Pavan increased by Rs 160 today
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !