രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ 'ന്നാ താന്‍ കേസ് കൊട്' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ സ്പിന്‍ ഓഫ് 'സുരേശന്റെയും സുമലതയുടെയും പ്രണയകഥ' മെയ് 16-ന് തിയേറ്ററുകളിലേക്ക്.
സുരേശനേയും സുമലതയേയും പ്രേക്ഷകര്‍ ഏറ്റെടുത്തതിനാല്‍ ചിത്രത്തിന്റെ പാട്ടുകള്‍ക്കും ട്രെയ്‌ലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ഒരു ടൈം ട്രാവല്‍ കോമഡി സിനിമയാണോ എന്ന് തോന്നിപ്പിക്കുന്നതാണ് ട്രെയ്‌ലര്‍. തുടക്കം മുതല്‍ ഒടുക്കം വരെ ചിരിക്കാനുള്ള വക ചിത്രം സമ്മാനിക്കുമെന്നാണ് സൂചന.
ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയരായ രാജേഷ് മാധവനും ചിത്ര നായരുമാണ് സുമലത ടീച്ചര്‍, സുരേശന്‍ കാവുങ്കല്‍ എന്നീ കഥാപാത്രങ്ങളായി എത്തുന്നത്. ഒപ്പം ചാക്കോച്ചന്‍ കാമിയോ വേഷത്തില്‍ ചിത്രത്തിലുണ്ടെന്നതും ഏവരിലും കൗതുകം ജനിപ്പിക്കുന്നുണ്ട്. 1960, 1990, 2023 ഇങ്ങനെ മൂന്ന് കാലഘട്ടങ്ങളിലുള്ള സുരേശന്റേയും സുമലതയുടെയും പ്രണയ നിമിഷങ്ങളാണ് ബ്ലാക്ക് ആന്‍ഡ് വൈറ്റിലും വിന്റേജിലും പുതിയ കാലത്തുമായി അവതരിപ്പിക്കുന്നത്.
അജഗജാന്തരം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രമൊരുക്കിയ സില്‍വര്‍ ബെ സ്റ്റുഡിയോസും സില്‍വര്‍ ബ്രൊമൈഡ് പിക്‌ചേഴ്‌സും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. ഇമ്മാനുവല്‍ ജോസഫ്, അജിത് തലപ്പിള്ളി എന്നിവരാണ് നിര്‍മ്മാണം. രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍, ജെയ് കെ, വിവേക് ഹര്‍ഷന്‍ തുടങ്ങിയവര്‍ സഹ നിര്‍മ്മാതാക്കളാണ്.
Content Summary: 'Sureshan and Sumalatha's love story' hits theaters on May 16
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !