വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ എത്തി അസ്‌നാന്‍ തന്നെയാണ് കൊലപാതക വിവരം അറിയിച്ചത്
സംസ്ഥാനത്തെ ഞെട്ടിച്ച് തിരുവനന്തപുരത്ത് കൂട്ടക്കൊല. ഇരുപത്തിമൂന്നുകാരന്‍ അഞ്ച് പേരെ വെട്ടിക്കൊന്നു. പേരുമല സ്വദേശിയായ അസ്‌നാനാണ് കൂട്ടക്കൊലയ്ക്ക് പിന്നില്‍. പെണ്‍സുഹൃത്തിനെയും സ്വന്തം കുടുംബാംഗങ്ങളെയും ഉള്‍പ്പെടെയുള്ളവരെയാണ് യുവാവ് ക്രൂരമായി കൊലപ്പെടുത്തിയത്.
മൂന്നിടങ്ങളിലായാണ് യുവാവ് ആക്രമണം അഴിച്ചുവിട്ടത്. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനില്‍ എത്തി അസ്‌നാന്‍ തന്നെയാണ് കൊലപാതക വിവരം അറിയിച്ചത്. ഇതില്‍ അഞ്ചു പേരുടെ മൃതദേഹം കണ്ടെത്തിയതായി പൊലീസ് സ്ഥിരീകരിച്ചു. ഇതില്‍ മാതാവിനെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊലപ്പെട്ടവരില്‍ അസ്‌നാന്റെ സഹോദനും പെണ്‍സുഹൃത്തും 88 കാരിയായ മുത്തശ്ശിയും ഉള്‍പ്പെടുന്നു എന്നാണ് വിവരം. പേരുമലയില്‍ മൂന്ന് പേരെയും ചുള്ളാളത്ത് രണ്ട് പേരെയും പാങ്ങോട്ട് ഒരാളെയും കൊലപ്പെടുത്തി എന്നായിരുന്നു മൊഴി.
അസ്‌നാന്റെ സഹോദരന്‍, പെണ്‍സുഹൃത്ത് മാതാവ് എന്നിവരെ സ്വന്തം വീട്ടില്‍ വച്ചാണ് യുവാവ് ആക്രമിച്ചത്. പെണ്‍സുഹൃത്തിന്റെ മാതാവിനെയും പിതാവിനെയും ഇവരുടെ വീട്ടിലെത്തിയും പിതാവിന്റെ അമ്മ സല്‍മാബീവിയെ പാങ്ങോടുള്ള അവരുടെ വീട്ടില്‍ വച്ചുമാണ് യുവാവ് ആക്രമിച്ചത്. തലയ്ക്കടിയേറ്റാണ് ഇവരുടെ മരണം എന്നാണ് പുറത്തുവരുന്ന വിവരം.
പേരുമലയില്‍ വീട്ടില്‍ വച്ച് ആക്രമിക്കപ്പെട്ട മാതാവ് ഷെമിയെ ഗുരുതര പരുക്കോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവിടെയാണ് 13 വയസുള്ള സഹോദരന്‍ അഫ്സാനെയും പെണ്‍സുഹൃത്ത് ഫസാനയെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എസ്.എന്‍. പുരം ചുള്ളാളത്തെ വസതിയില്‍ വച്ചാണ് പെണ്‍സുഹൃത്തിന്റെ മാതാപിതാക്കളായ ലത്തീഫ്, ഷാഹിദ എന്നിവരെ ആക്രമിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Shocking massacre; Youth kills five people including girlfriend and brother in Thiruvananthapuram
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !