Trending Topic: Latest

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്: 11.99 കോടി രൂപ വരവ് 11.66 കോടി രൂപ ചെലവ്.. വിശദാംശങ്ങൾ ഇങ്ങനെ..

0

വളാഞ്ചേരി: കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് 2025-26 വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിച്ചു.

കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വസീമ വേളേരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വൈസ് പ്രസിഡൻ്റ് പിസിഎ  നൂറാണ് ബജറ്റ് അവതരണം നടത്തിയത് .


അടുത്തവർഷത്തെ വരവ് 11,99,94,795രൂപയും ചിലവ് 11,66,38,000/രൂപയും മിച്ചം 33,56,795/രൂപയും കണക്കാക്കിയ ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റിൽ പാർപ്പിട മേഖല,കൃഷി,ആരോഗ്യമേഖല,വനിത വികസനം ,എന്നിവക്കും വയോജന മേഖല,ഭിന്നശേഷി മേഖല ,സ്വയം തൊഴിൽ സംരംഭങ്ങൾ  എന്നിവക്കും പശ്ചാത്തല മേഖലയ്ക്കും നീർത്തട വികസനത്തിനും തുക നീക്കി വച്ചിട്ടുണ്ട്. കൂടുതൽ ഊന്നൽ പാർപ്പിട മേഖലയ്ക്കും കൃഷിക്കും നൽകിയിരിക്കുന്നു സെക്രട്ടറി ഷിൽജി സ്വാഗതം പറഞ്ഞ യോഗത്തിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷഹനാസ് മാസ്റ്റർ, കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. വഹീദ, എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് 
കെ പിഹസീന, ആതവനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സനോബിയ, മാറാക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷരീഫ, കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് നസീറ എന്നിവരും ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.സുബൈർ, ചെയർപേഴ്സൺമാരായ ആയിഷ ചിറ്റകത്ത്, സാബിറ ഇടതടത്തിൽ, പി ആൻഡ് എം സിദ്ദീഖ് തുടങ്ങിയവരും സംസാരിച്ചു.

Content Summary: Kuttippuram Block Panchayat Budget: Income of Rs. 11.99 crore, expenditure of Rs. 11.66 crore.. Details are as follows...

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !