വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ നടത്തുന്ന പ്രവർത്തനത്തങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ശനിയാഴ്ച രാത്രി 10 മണിക്ക് പന്തവുമേന്തി കോട്ടപ്പുറത്ത് നിന്നാരംഭിച്ച ബഹുജന മാർച്ച് കൊടുമുടിയിൽ സമാപിച്ചു.
നാടിൻ്റെയും ജന ജീവിതത്തിൻ്റെയും സുരക്ഷക്ക് തന്നെ ഭീഷണിയാകുന്ന ലഹരി മാഫിയക്കെതിരെ ശക്തമായ ഇടപെടൽ നടത്താൻ കഴിഞ്ഞ ദിവസം പഞ്ചായത്തോഫീസിൽ വെച്ച് ജാഗ്രതാ സമിതി രൂപീകരിച്ചിരുന്നു. ജനപ്രതിനിധികൾ രാഷ്ട്രീയ പാർട്ടികൾ പോലീസ് , എക്സൈസ് ഉദ്യോഗസ്ഥർ
ആരോഗ്യ പ്രവർത്തകർ ക്ലബുകൾ അധ്യാപകർ
കുടുംബശ്രീ പ്രവർത്തകർ
വ്യാപാരികൾ ഓട്ടോ തൊഴിലാളികൾ വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവരെ ഉൾപ്പെടുത്തിയാണ് ജാഗ്രത സമിതി രൂപീകരിച്ചത്.
ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ ലഹരി തടയാൻ വാർഡുകൾ കേന്ദ്രീകരിച്ചും കവലകളിലും പ്രത്യേകം പരിപാടികളും ഡോക്യുമെൻ്ററി പ്രദർശനവും നടത്തും. അതോടൊപ്പം വീടുകളിലും സ്ഥാപനങ്ങളിലും ലഹരിവിരുദ്ധ ബോധവൽക്കരണ ലഘുലേഖകൾ വിതരണം ചെയ്യും. പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ടാണ് ലഹരിവിരുദ്ധ ബഹുജന നൈറ്റ് മാർച്ച് സംഘടിപ്പിച്ചത്.ബഹുജന നൈറ്റ് മാർച്ചിൽ ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.ടി ഷഹനാസ്,ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് പി.സി.എ നൂർ,ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസീല ടീച്ചർ,സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻമാരായ വി.ടി അമീർ,എൻ.മുഹമ്മദ്,എൻ.ഖദീജ,കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം അബ്ദുറഹിമാൻ,ഇരിമ്പിളിയം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ മാനുപ്പ മാസ്റ്റർ,മുഹമ്മദാലി,ബാലചന്ദ്രൻ,അബൂബക്കർ.കെ,സൈഫുന്നീസ,ഷഫീദ ബേബി,സുനിത,CDS ചെയർപേഴ്സൺ കല,രാഷ്ട്രീയ പാർട്ടിപ്രതിനിധികളായ ഷമീം മാസ്റ്റർ,മൊയ്തു മാസ്റ്റർ,സുരേഷ് വലിയകുന്ന്,സലാം ചെമ്മുക്കൻ,വിനു പുല്ലാനൂർ,എ.പി നാരായണൻ മാസ്റ്റർ,അഷ്റഫലി കാളിയത്ത്,സിദ്ധീഖ് പുറമണ്ണൂർ,നാസർ ഇരിമ്പിളിയം,മഹല്ല് ഭാരവാഹികൾ,അമ്പലകമ്മിറ്റി ഭാരവാഹികൾ,ക്ലബ്ബ് പ്രതിനിധികൾ,വ്യാപാരി സുഹൃത്തുക്കൾ,കുടുംബശ്രീ ആശാവർക്കർമാർ,ഹരിത കർമ്മസേന അംഗങ്ങൾ,ആരോഗ്യ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
Content Summary: The mass night march against drug abuse led by Irimpiliyam Panchayat was notable.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !