Trending Topic: Latest

മുസ്‌ലിം ലീഗിൻ്റെ വഖഫ് മഹാറാലി: കോഴിക്കോട്ട് ഇന്ന് ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ്

0
പ്രതീകാത്മക ചിത്രം

കോഴിക്കോട്|മുസ്‌ലിം ലീഗിൻ്റെ വഖഫ് മഹാറാലിയോടനുബന്ധിച്ച് ബുധനാഴ്‌ച വൈകുന്നേരം മൂന്ന് മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന യാത്രാ വാഹനങ്ങൾ കോരപ്പുഴ - പാവങ്ങാട് പുതിയങ്ങാടി വഴി വെസ്റ്റ്ഹിൽ ചുങ്കത്ത് എത്തി ഇടതു തിരിഞ്ഞ് കാരപ്പറമ്പ് എരഞ്ഞിപ്പാലം അരയിടത്ത് പാലം വഴി പുതിയ ബസ്സ്റ്റാൻഡിൽ പ്രവേശിക്കണം. തിരിച്ച് പുതിയ ബസ് സ്റ്റാൻഡിൽനിന്ന് സ്റ്റേഡിയം ജങ്ഷൻ പുതിയറ ജങ്ഷൻ അരയിടത്തുപാലം എരഞ്ഞിപ്പാലം - കാരപ്പറമ്പ് - വെസ്റ്റ് ഹിൽ ചുങ്കം വഴി സർവിസ് നടത്തണം. ബാലുശ്ശേരി നരിക്കുനി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ കാരപ്പറമ്പ്- എരഞ്ഞിപ്പാലം അരയിടത്തു പാലം വഴി സിറ്റിയിൽ പ്രവേശിച്ച് തിരികെ അതേ റൂട്ട് വഴി സർവിസ് നടത്തണം.

ഒരാൾ മാത്രമായി യാത്ര ചെയ്യുന്ന നാലുചക്ര വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കാതെ പുറത്തെ സ്വകാര്യ പാർക്കിങ് സൗകര്യം ഉപയോഗ പ്പെടുത്തിയും മറ്റും പാർക്ക് ചെയ്യണം. ഇത്തരം വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നു വെങ്കിൽ പൊലീസിൻ്റെ അതാതു സമയത്തെ നിയന്ത്രണങ്ങൾക്ക് വിധേയമായിരിക്കും.

മലപ്പുറം ജില്ലയിൽനിന്നും തെക്കൻ ജില്ലകളിൽ നിന്നും മലപ്പുറം ജില്ല വഴി വരുന്നതുമായ സമ്മേളന വാഹനങ്ങൾ രാമനാട്ടുകര-ഫറോക്ക് ചുങ്കം - ഫറോക്ക് പുതിയ പാലം ചെറുവണ്ണൂർ - അരിക്കാട് - കല്ലായി- പുഷ്‌പ ജംഗ്ഷനിൽനിന്ന് ഇടതു തിരിഞ്ഞ് ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്‌ജ് വഴി കടപ്പുറത്ത് എത്തി ആളുകളെ ഇറക്കിയശേഷം സൗത്ത് ബീച്ച്പാർക്കിങ് ഏരിയയിൽ പാർക്ക് ചെയ്യണം. കടലുണ്ടിക്കടവ്, കോട്ടക്കടവ്ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ ഫറോക്ക് പുതിയ പാലം വഴി വന്ന് ഫ്രാൻസിസ് റോഡ് ഓവർ ബ്രിഡ്ജ് സൗത്ത് ബീച്ചിൽ പാർക്കിങ് ഏരിയയിൽ പാർക്ക് എത്തണം.

കണ്ണൂർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ എലത്തൂർ വഴി വെങ്ങാലി പാലത്തിനടിയിലൂടെ വന്ന് വെള്ളയിൽ പൊലീസ് സ്റ്റേഷൻ കഴിഞ്ഞ് പെ ന്റഗൺ ബിൽഡിങ്ങിനടുത്ത് യൂടേൺ എടുത്ത് ആളുകളെ ഇറക്കി നോർത്ത് ബീച്ച്-പാർക്കിങ് ഏരിയയിൽ പടിഞ്ഞാറ് ഭാഗത്തായാണ് പാർക്ക് ചെയ്യേണ്ടത്. ബാലുശ്ശേരി, നരിക്കുനി ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങൾ വേങ്ങേരി, എരഞ്ഞിപ്പാലം, ക്രിസ്ത്യൻ കോളജ്, ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജങ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങ് ഏരിയയിൽ വടക്ക് പടിഞ്ഞാറ് ഭാഗത്തായി പാർക്ക് ചെയ്യണം. മാവൂർ, മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ അരയിട ത്തുപാലം സരോവരം കെ.പി. ചന്ദ്രൻ റോഡ് - ക്രിസ്ത്യൻ കോളജ് ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജങ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച്-പാർക്കിങ് ഏരിയയിൽ പടിഞ്ഞാറ് ഭാഗത്തായി പാർക്ക് ചെ യ്യണം.

വയനാടുനിന്ന് താമരശ്ശേരി വഴി വരുന്ന വാഹനങ്ങൾ മലാപ്പറമ്പ് എരഞ്ഞിപ്പാലം സരോവരം കെ.പി. ചന്ദ്രൻ റോഡ് - ക്രിസ്ത്യൻ കോളജ് വഴി ഗാന്ധി റോഡ് ഓവർ ബ്രിഡ്‌ജ് കയറി ഗാന്ധി റോഡ് ജങ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങ് ഏരിയയിൽ പടി ഞ്ഞാറ് ഭാഗത്തായി പാർക്ക് ചെയ്യണം. ഉള്ളേരി ഭാഗത്തുനിന്ന് അത്തോളി വഴി വരുന്ന വാഹനങ്ങൾ പാവങ്ങാട് - പുതിയങ്ങാടി - നടക്കാവ് ക്രി സ്ത്യൻ കോളജ് - ഗാന്ധി റോഡ് ഓവർ ബ്രിഡ്ജ് കയറി ഗാന്ധി റോഡ് ജങ്ഷനിൽ എത്തി ആളുകളെ ഇറക്കി നോർത്ത് ബീച്ച് പാർക്കിങ് ഏരിയയിൽ പടിഞ്ഞാറു ഭാഗത്തായാണ് പാർക്ക് ചെയ്യേണ്ടത്.

പ്രവർത്തകർ തിരികെ വാഹനത്തിനടുത്ത് പോയി വാഹനത്തിൽ കയറണം. അല്ലാതെ വാഹനങ്ങൾ പ്രവർത്തകരെ കയറ്റുന്നതിന് സമ്മേളന സ്ഥലത്തേക്ക് വരാൻ പാടില്ല.

Content Summary: Muslim League's Waqf Maharali: Police say there will be traffic restrictions in Kozhikode today

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !