![]() |
പ്രതീകാത്മക ചിത്രം |
ന്യൂഡൽഹി|വാഹനങ്ങൾ ഇനി ടോൾ പ്ലാസയിൽ നിർത്തേണ്ടതില്ല. (Zero Waiting Time At Toll Plazas After May 1) മേയ് ഒന്ന് മുതൽ ഉപഗ്രഹ അധിഷ്‌ഠിത ടോൾ സംവിധാനം ആരംഭിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി പറഞ്ഞു. സുഗമമായ യാത്രയ്‌ക്കും ഹൈവേകളിലെ തിരക്ക് കുറയ്‌ക്കുന്നതിനുമായാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. ദേശീയ മാദ്ധ്യമങ്ങളാണ് വാർത്ത പുറത്തുവിട്ടിരിക്കുന്നത്.
രാജ്യത്തെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ നവീകരിക്കുന്നതിനും ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നയമെന്ന് നിതിൻ ഗഡ്‌കരി പറഞ്ഞു. പുതിയ സംവിധാനത്തിലൂടെ വാഹനങ്ങൾ ഉപഗ്രഹങ്ങൾ വഴി ട്രാക്ക് ചെയ്യപ്പെടും. വാഹനങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിൽ നിന്ന് നേരിട്ട് ടോൾ കുറയ്‌ക്കപ്പെടുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ധനം ലാഭിക്കുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് നിതിൻ ഗഡ്‌കരി വ്യക്തമാക്കി.
Content Summary: Satellite-based toll system to be implemented from May 1; Vehicles will no longer have to park at toll plazas: Union Transport Minister
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !