വളാഞ്ചേരി|ഐമാക്ക് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. കെ.ടി. ഹാരിസ് തിരക്കഥയും നിർമ്മാണവും നിർവ്വഹിച്ച് നാസർ ഇരിമ്പിളിയം സംവിധാനം ചെയ്ത മഹൽ ഇൻ ദ നെയിം ഓഫ് ഫാദർ മെയ് 1ന് തിയേറ്ററുകളിൽ എത്തും. പ്രായം ചെന്ന ഒരു അച്ഛന്റേയും യുവാവായ മകന്റേയും ആത്മ ബന്ധത്തിന്റെ കഥ' പറയുന്നതാണ് സിനിമയുടെ ഇതിവൃത്തം.' കുടുംബ പശ്ചാത്തലത്തിൽ രസകരമായ രീതിയിൽ പറയുന്ന സിനിമ കാലിക പ്രസക്തമായ പല വിഷയങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ഈ സിനിമയിലെ അഭിനയത്തിന് ഉണ്ണിനായർക്ക് ഫിലിം ക്രിട്ടിക്സ് അവാർഡ് ലഭിച്ചിരുന്നു.
ഉണ്ണിനായർ, ഷഹീൻ സിദ്ദിഖ് എന്നിവർക്കു പുറമെ ലാൽ ജോസ്, അബു വളയംകുളം, നാദി ബക്കർ, നജീബ് കുറ്റിപ്പുറം, ഉഷ പയ്യന്നൂർ, ക്ഷമ കൃഷ്ണ, സുപർണ, ഡോ. മുഹമ്മദലി, ലത്തീഫ് കുറ്റിപ്പുറം, വെസ്റ്റേൺ പ്രഭാകരൻ രജനി എടപ്പാൾ തുടങ്ങിയവരും അഭിനയിക്കുന്നു. ഡോ. അർജുൻ പരമേശ്വർ, ഷാജഹാൻ കെ.പി. എന്നിവരാണ് സഹ നിർമ്മാതാക്കൾ.
സംഗീതം മുസ്തഫ അമ്പാടി, ഗാനരചന റഫീഖ് അഹമ്മദ്, മൊയതീൻ കുട്ടി.എൻ, പാടിയവർ സിതാര കൃഷ്ണകുമാർ, ഹരിചരൺ, ഹരിശങ്കർ, ജയലക്ഷ്മി, യൂനസിയോ. കാമറ വിവേക് വസന്ത ലക്ഷ്മി, ക്രിയേറ്റീവ് ഡയറക്ടർ & എഡിറ്റർ അഷ്ഫാക്ക് അസ്ലം, പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ, പ്രൊഡക്ഷൻ' ഡിസൈൻ രാജീവ് കോവിലകം, പി.ആർ. ഒ: എ.എസ് ദിനേശ്, കാസ്റ്റിങ്ങ് ഡയറക്ടർ അബു വളയംകുളം, ആർട് ഷിബു വെട്ടം, പ്രൊഡക്ഷൻ മാനേജർ മുനവ്വർ വളാഞ്ചേരി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ബാബു ജെ രാമൻ, ലൊക്കേഷൻ മാനേജർ അഫ്നാസ് താജ്, മീഡിയ മാനേജർ ജിഷാദ് വളാഞ്ചേരി, ഡിസൈൻ ഗിരിഷ് വി.സി, സായ് രാജ് കൊണ്ടോട്ടി. എഫ്. എൽ. എക്സ് സ്കേപ് സ്റ്റുഡിയോ ആണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
Content Summary: Shaheen Siddique and Unni Nair in the lead roles... 'Mahal in the Name of Father' to hit theaters on May 1st
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !