ഹോട്ടൽ അടച്ചുപൂട്ടാനുള്ള പ്രതിഷേധം ശക്തമാക്കി. ബാർ വിരുദ്ധ സമര സമിതി സംഘടിപ്പിച്ച പ്രതിഷേധ റാലി ബി .പി അങ്ങാടി ജാറം മൈതാനിയിൽ നിന്ന് തുടങ്ങി തലക്കാട് ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിലൂടെ ബാറിനു സമീപം അവസാനിച്ചു. പ്രതിഷേധ റാലിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. ഈ സർക്കാർ അധികാരത്തിൽ വരുമ്പോൾ കേവലം 29 ബാറുകളുണ്ടായിരുന്നത്
ഇപ്പോൾ 834 ആയി വർദ്ധിച്ചിട്ടുണ്ട്. ബാറുകളും ബിയർ - വൈൻ പാർലറുകളും ഇനിയും വർദ്ധിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാറെന്ന് കുറ്റപ്പെടുത്തി.
വിദ്യാഭാസ സ്ഥാപനങ്ങൾ , ആരാധനാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവക്ക് സമീപം നിലകൊള്ളുന്ന ബാറിൻ്റെ ലൈസൻസ് റദ്ദ് ചെയ്യാനുള്ള നടപടികൾ അധികൃതർ സ്വീകരിണമെന്നും ആവശ്യപ്പെട്ടു. പ്രദേശത്തിൻെ സമാധാനവും സ്വസ്ഥയും തകർക്കാൻ കാരണമാകുന്ന ബാർ അടച്ചു പൂട്ടുന്നതുവരെ സമരം ശക്തമാക്കാനും തുടർ പ്രക്ഷോപം സംഘടിപ്പിക്കാനും തീരുമാനിച്ചു.
പ്രതിഷേധ റാലി മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ഫൈസൽ എടശ്ശേരിയും പ്രതിഷേധ സംഗമംജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം. ഷാഫിയും ഉദ്ഘാടനം ചെയ്തു.മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ് ഇയ്യാച്ചേരി കുഞ്ഞി കൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ബാർ വിരുദ്ധ ജനകീയ സമിതി ചെയർമാൻ ടി.കെ.ഹമീദ് അധ്യക്ഷത വഹിച്ചു. കൺവീനർ ഫൈസൽ ബാബു പുല്ലൂർ തുടർ സമര പരിപാടികൾ അവതരിപ്പിച്ചു.
തിരൂർ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ കെ. കെ. സലാം, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ , തലക്കാട് ഗ്രാമപഞ്ചായത്ത് മെമ്പർ എം. കുഞ്ഞു മൊയ്തീൻ, തലക്കാട് പഞ്ചായത്ത്
മുസ്ലിം ലീഗ് പ്രസിഡൻ്റ് സുലൈമാൻ മുസ്ലിയാർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി എസ്. വിശാലം, തലക്കാട് പഞ്ചായത്ത് വെൽഫെയർ പാർട്ടി സെക്രട്ടറി വി.കെ. അബ്ദുൽ ലത്തീഫ്, മദ്യ നിരോധന യുവജന സമിതി താലൂക്ക് പ്രസിഡൻ്റ് ജലീൽ തൊട്ടി വളപ്പിൽ,ലഹരി നിർമാർജന സമിതി ജില്ലാ സെക്രട്ടറി നാസർ പൂതേരി, കട്ടച്ചിറ മസ്ജിദ് ഇമാം അബ്ദുൽ ഗഫൂർ ഹുദവി, ബാർ വിരുദ്ധ സമിതി ഭാരവാഹികളായ എഞ്ചിനീയർ മുഹമ്മദ്, സുബാഷ് പയ്യനാട്, പി.വി. ഷറഫുദീൻ,സി.എം.ടി. ബാവ, പി. അബൂബക്കർ, ഹുസൈൻ കുറ്റൂർ, ഇ.പി.എ. ലത്തീഫ്, കെ.എം.ആബിദ് അലി, വി.എം. ബഷീർ എന്നിവർ പ്രസംഗിച്ചു. കെ. ആമിന, എ.കെ. ഷറീന ബാനു ,സി.എം.എ. റഹ്മത്ത്, പി.സുനീറ, ടി. താഹിറ എന്നിവർ പ്രതിഷേധ റാലിക്ക് നേതൃത്വം നൽകി.
Content Summary: Talakad bar hotel should be closed; anti-bar strike intensifies, protest rally and gathering organized
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !