സംസ്ഥാനത്ത് രണ്ടുദിവസത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കുതിച്ച് സ്വർണവില. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഒരുഗ്രാം സ്വർണവില 8,755 രൂപയിലും പവന് 70,040 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ ഉയർന്ന് 7,175 രൂപയിലെത്തി.
വ്യാഴാഴ്ച പവന് 1,560 രൂപ ഒറ്റയടിക്ക് കുറഞ്ഞ ശേഷം വെള്ളിയാഴ്ച പവന് 880 രൂപ വർധിച്ചിരുന്നു. തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ മാറ്റമില്ലാതെ തുടർന്ന ശേഷമാണ് ഇന്നു വീണ്ടും മുകളിലേക്കു പോയത്.
Content Summary: Gold price jumps again after break; crosses 70,000
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !