എഐസിസി നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മാറ്റിയത് തന്നെ അറിയിക്കാതെയെന്നും, ചില നേതാക്കളുടെ സ്വാർത്ഥ താല്പര്യങ്ങളാണ് ഇതിന് പിന്നിലെന്നും കെ. സുധാകരൻ പറഞ്ഞു.
"പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് മാറ്റുന്നത് ആരും പറഞ്ഞിരുന്നില്ല. പാർട്ടി നശിക്കട്ടെയെന്ന ദുർമനസുള്ളവരാണ് എന്നെ മാറ്റിയത്. അവർ പാർട്ടിയോട് കൂറ് ഉള്ളവരല്ല. കേരളത്തിൻ്റെ ചുമതല തനിക്ക് നൽകാൻ എഐസിസി തീരുമാനിച്ചു എന്നറിയുന്നു. എങ്കിൽ പിന്നെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയത് എന്തിനാണ്. കെപിസിസി അധ്യക്ഷ സ്ഥാനത്ത് തുടരാനാവാത്തതിൽ നിരാശയുണ്ട്" സുധാകരൻ പറഞ്ഞു.
പ്രതിപക്ഷ നേതാവുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അതെല്ലാം പരിഹരിക്കപ്പെട്ടുവെന്നും സുധാകരൻ പറഞ്ഞു.
കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള മാസങ്ങളോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് പേരാവൂർ എംഎൽഎ സണ്ണി ജോസഫിനെ നേതൃത്വം അധ്യക്ഷനായി പ്രഖ്യാപിച്ചത്. കെ. സുധാകരനെ മാറ്റേണ്ടെന്ന നിലപാടിലായിരുന്നു മുതിര്‍ന്ന നേതാക്കള്‍. എന്നാൽ നേതൃമാറ്റം സംബന്ധിച്ച് ഉടന്‍ തീരുമാനം വേണമെന്നായിരുന്നു യൂത്ത് കോൺഗ്രസിൻ്റെ നിലപാട്. കെ. സുധാകരനുവേണ്ടി ഒരു കൂട്ടം പ്രവര്‍ത്തകര്‍ ആഞ്ഞുവാദിക്കുന്നതിനിടെയാണ് ഹൈക്കമാന്‍ഡ് സണ്ണി ജോസഫിനെ നിയമിച്ചത്.
Content Summary: "The reason behind the removal from the post of KPCC president is the selfish interest of some leaders"; K. Sudhakaran
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !