എടയൂർ|അത്തിപ്പറ്റ പഴയചന്തയിലുള്ള അനധികൃത കോഴി മാലിന്യ സംസ്കരണ പ്ലാന്റ് വിഷയം ചർച്ച ചെയ്യാൻ സ്പെഷ്യൽ ഗ്രാമസഭ വിളിച്ചുചേർക്കണമെന്ന ആവശ്യവുമായി ഏഴാം വാർഡ് നിവാസികൾ എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റിന് നിവേദനം നൽകി.
അശാസ്ത്രീയമായ പ്ലാന്റിന്റെ പ്രവർത്തി കാരണം പ്രദേശത്തെ 150 ഓളം കുടുംബങ്ങൾ ദുർഗന്ധവും ഗുരുതര ആരോഗ്യപ്രശ്നങ്ങളുമാണ് നേരിട്ടിരുന്നത്. ഇതിനെതിരായി പ്രദേശത്തെ ജനങ്ങൾ ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും നിരവധി സമരങ്ങളും നടത്തി.
സമരത്തെ ഭയന്ന് പ്ലാൻ്റ് തത്ക്കാലികമായി അടച്ചിട്ടുവെങ്കിലും പഞ്ചായത്തിൻ്റെ ഒത്താശയോടെ വീണ്ടും തുറന്ന് പ്രവർത്തിക്കാനുള്ള നീക്കമാണ് നടക്കുന്നത്. വലിയ തോതിൽ സമരങ്ങൾ ഉയർന്നുവന്നിട്ടും പഞ്ചായത്ത് അധികൃതർ പ്രദേശവാസികളെ കേൾക്കാൻ ഇതുവരെയും തയ്യാറാകാത്തതുകൊണ്ടാണ് സ്പെഷ്യൽ ഗ്രാമസഭ എന്ന ആവശ്യവുമായി ജനങ്ങൾ പഞ്ചായത്തിനെ സമീപിച്ചിരിക്കുന്നത്.
അസ്ക്കർ അലി തോട്ടത്തൊടി, ഷൗക്കത്തലി എൻ.കെ, സലീം പി.പി, ജംഷീർ എം, ഷറഫുദ്ധീൻ എം എന്നിവർ ചേർന്നാണ് പ്രസിഡൻ്റ് ഹസീന ഇബ്രാഹീമിന് നിവേദനം കൈമാറിയത്
Content Summary: Residents of Ward 7 demand a special Gram Sabha to be convened to discuss the issue of the illegal poultry waste treatment plant in Athipatta, Edayur.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !