യുവസംവിധായകര്‍ പ്രതികളായ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ഫ്‌ലാറ്റ് വാടയ്ക്ക് എടത്ത ഛായാഗ്രാഹകന്‍ സമീര്‍ താഹിര്‍ അറസ്റ്റില്‍. ഇയാളെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. സംവിധായകരുടെ ലഹരി ഉപയോഗം തന്റെ അറിവോടെയല്ലെന്ന് സമീര്‍ താഹിര്‍ എക്‌സൈസിന് മൊഴി നല്‍കി.
സമീര്‍ താഹിറിന് സംവിധായകരുടെ ലഹരി ഉപയോഗത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു. സിനിമാ ആവശ്യത്തിനായാണ് താഹിര്‍ ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തത്. അവിടെ കഥ പറയാന്‍ നിരവധി പേര്‍ വന്നിരുന്നു. യുവസംവിധായകരുടെ ലഹരി ഉപയോഗം സമീറിന് അറിയില്ലായിരുന്നുവെന്നാണ് മനസിലായത്. എന്നാല്‍ അദ്ദേഹം വാടകയ്ക്ക് എടുത്ത ഫ്‌ലാറ്റില്‍ അത്തരമൊരു കുറ്റകൃത്യം നടക്കാന്‍ സമീര്‍ അനുവദിക്കരുതായിരുന്നു. എന്‍ഡിപിഎസ് സെക്ഷന്‍ 25 പ്രകാരം കേസ് എടുത്തതെന്നും സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊച്ചിയിലെ എക്‌സൈസ് ഓഫീസില്‍ വച്ചായിരുന്നു സമീറിനെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. സമീര്‍ താഹിറിന്റെ ഫ്ളാറ്റില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് സംവിധായരായ ഖാലിദ് റഹ്മാനെയും അഷ്‌റഫ് ഹംസയെയും എക്‌സൈസ് പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്ന് ഒന്നരഗ്രാം ഹൈബ്രിഡ് കഞ്ചാവും പിടിച്ചെടുത്തിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസ് പരിശോധന നടത്തിയത്. മൂവരും ലഹരി ഉപയോഗിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Sameer Tahir arrested in hybrid cannabis case
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !