![]() |
പ്രതീകാത്മ ചിത്രം |
കൊല്ലം: വിവാഹ സല്‍കാരത്തില്‍ സലാഡ് നല്‍കാത്തതിനെച്ചൊല്ലി യുവാക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. കൊല്ലം കൂട്ടിക്കടയിലാണ് കാറ്ററിങ് തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കം തല്ലില്‍ കലാശിച്ചത്. ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഉച്ചയോടെ തട്ടാമല പിണയ്ക്കല്‍ ഭാഗത്ത് ഓഡിറ്റോറിയത്തിലായിരുന്നു സംഭവം.
വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് ബിരിയാണി വിളമ്പിയ ശേഷം കാറ്ററിങ് തൊഴിലാളികള്‍ ആഹാരം കഴിക്കാനിരുന്നപ്പോഴായിരുന്നു സംഭവം. ബിരിയാണിയ്ക്കൊപ്പം ചിലര്‍ക്ക് സലാഡ് കിട്ടിയില്ല. ഇത് തര്‍ക്കമായി. തര്‍ക്കം മൂത്തതോടെ കൂട്ടത്തല്ലില്‍ കലാശിച്ചു.
ഇരു വിഭാഗങ്ങളായി തിരിഞ്ഞ് പാത്രങ്ങളുമായി ഏറ്റുമുട്ടി. തലയ്ക്ക് പരിക്കേറ്റ നാലുപേരെ കൂട്ടിക്കടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു ചികിത്സ നല്‍കി. ഇരുകൂട്ടരും ഇരവിപുരം പൊലീസില്‍ പരാതി നല്‍കി.സംഭവത്തില്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
Content Summary: Young people fight over not serving salad at wedding reception
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !