നിലമ്പുർ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി മൂന്നു മണിക്കൂര്‍ പിന്നിടുമ്പോള്‍ യുഡിഎഫിന്റെ വോട്ട് 10,000 കടന്നു. 15 റൗണ്ട് വോട്ടെണ്ണൽ പൂര്‍ത്തിയായപ്പോള്‍ ഷൗക്കത്ത് 11043 വോട്ടുകള്‍ക്ക് മുന്നിലാണ്. 62,284 വോട്ടുകളാണ് അദ്ദേഹം സ്വന്തമാക്കിയത്.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജിന് ലീഡ് നേടാനായില്ല. നിലവിൽ 51241 വോട്ടുകളാണ് സ്വരാജ് നേടിയത്. സ്വന്തം നാടായ പോത്തുകല്ലിൽ പോലും സ്വരാജിന് ലീഡ് നേടാനായില്ല.
എന്നാൽ പലയിടത്തും യുഡിഎഫിന്റെ വോട്ട് പെട്ടിയിലാക്കിയ പി.വി. അൻവർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 15730 വോട്ടുകളുമായി ബിജെപി സ്ഥാനാർഥിക്കും മുന്നിലായി മൂന്നാം സ്ഥാനത്താണ് അൻവർ.
അതേസമയം, ബിജെപി സ്ഥാനാർഥി മോഹൻ ജോർജിന് 6727 വോട്ടുകൾ മാത്രമേ നേടാനായുള്ളൂ.
Content Summary: Lead after 8000, Shaukat continues to attack; Anwar puts in a great performance, LDF's hopes fade
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !