നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്: യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന് മിന്നുന്ന വിജയം

0

11077 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാർഥി ആര്യാടന്‍ ഷൗക്കത്തിന്റെ വിജയം.


ഏറെ വാശിയേറിയ നിലമ്പൂർ നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി‍.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് തിളക്കമാർന്ന വിജയം. 11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 69,932 വോട്ടും സ്വരാജ് 59,140 വോട്ടും പിടിച്ചു.

യു.ഡി.എഫുമായി തെറ്റിപിരിഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച പി.വി. അൻവർ 17,873 വോട്ട് പിടിച്ചു. ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് 6727 വോട്ട് നേടി നാലാം സ്ഥാനത്തെത്തി. എസ്.ഡി.പി.ഐ സ്ഥാനാർഥി അഡ്വ. സാദിഖ് നെടുത്തൊടി 1647 വോട്ടും പിടിച്ചു.

പോസ്റ്റൽ വോട്ട് എണ്ണി തുടങ്ങിയത് മുതൽ ആര്യാടൻ ഷൗക്കത്ത് വ്യക്തമായ ലീഡ് നിലനിർത്തി. വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം പ​ഞ്ചാ​യ​ത്തു​ക​ളിലും നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭയും ലീഡ് നേടാൻ യു.ഡി.എഫ് സ്ഥാനാർഥിക്ക് കഴിഞ്ഞു. പ്രതീക്ഷ പു​ല​ർ​ത്തിയ നിലമ്പൂർ നഗരസഭയിലും ക​രു​ളാ​യി, അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തു​കളിലും എൽ.ഡി.എഫ് തിരിച്ചടി നേരിട്ടു. ഇവിടെയും ഷൗക്കത്ത് മുന്നേറ്റം നടത്തി.

Key Events:

10:42 am, 23 Jun 2025
നിലമ്പൂർ തിരിച്ചുപിടിച്ച് യുഡിഎഫ്

11:04 am, 23 Jun 2025
തദ്ദേശസ്ഥാപനങ്ങളിലെ ലീഡ്

11:02 am, 23 Jun 2025
ഉൾക്കൊള്ളേണ്ട കാര്യങ്ങൾ ഉൾക്കൊള്ളും, ജനങ്ങളെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങൾ ബോധ്യപ്പെടുത്തും - സ്വരാജ്

10:43 am, 23 Jun 2025
ആര്യാടന്‍ ഷൗക്കത്തിന് അഭിനന്ദനങ്ങള്‍ - സ്വരാജ്

10:38 am, 23 Jun 2025
അൻവറിന് ഇത്രയും വോട്ട് കിട്ടിയത് ചില്ലറക്കാര്യമല്ല - മുരളീധരന്‍

9:11 am, 23 Jun 2025
10-ാം റൗണ്ട് വോട്ട് നില

9:04 am, 23 Jun 2025
പിണറായിസത്തിനെതിരെയുള്ള വോട്ടാണ് പിടിച്ചുകൊണ്ടിരിക്കുന്നത് - അന്‍വർ

8:45 am, 23 Jun 2025
അന്‍വർ, THAT WE WILL DISCUSS AND DECIDE...: സണ്ണി ജോസഫ്

8:30 am, 23 Jun 2025
ഏഴാം റൗണ്ടിലും  ഷൗക്കത്ത്

7:51 am, 23 Jun 2025
9.17 AM - നാലാം റൗണ്ട് എണ്ണിത്തുടങ്ങി

7:28 am, 23 Jun 2025
തണ്ണിക്കടവിൽ കരുത്തുകാട്ടി അൻവർ

7:24 am, 23 Jun 2025
ലീഡ് ആയിരം കടത്തി ഷൗക്കത്ത്

7:19 am, 23 Jun 2025
യുഡിഎഫിൻ്റെ ശക്തി കേന്ദ്രങ്ങളിൽ എൽഡിഎഫും അൻവറും വോട്ട് പിടിച്ചു

7:19 am, 23 Jun 2025
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ആദ്യ റൗണ്ട്

6:55 am, 23 Jun 2025
തുടക്കം കിടുക്കി യുഡിഎഫ്

6:38 am, 23 Jun 2025
വോട്ടെണ്ണൽ ആരംഭിച്ചു; ആര്യാടൻ ഷൗക്കത്ത് ലീഡ് ഉയർത്തുന്നു

6:15 am, 23 Jun 2025
സ്ട്രോംഗ് റൂം തുറന്നു

5:28 am, 23 Jun 2025
ആദ്യ ഫലസൂചനകൾ എട്ടരയോടെ

Content Summary: UDF candidate Aryadan Shoukam scores a stunning victory

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !