മലപ്പുറത്തെ കാമുകിയെ കാണാൻ എറണാകുളത്തുനിന്നും ബൈക്ക് മോഷ്ടിച്ച യുവാവും സുഹൃത്തും കുറ്റിപ്പുറം പോലീസിന്റെ പിടിയിൽ
തിങ്കളാഴ്ച രാത്രി എറണാകുളത്തെ ഫ്ലാറ്റിൽ നിന്നും നിർത്തിയിട്ട പൾസർ ബൈക്ക് മോഷ്ടിച്ച് മലപ്പുറത്തെ കാമുകിയെ കാണാൻ പോകുന്നതിനിടയിൽ ചൊവ്വാഴ്ച കുറ്റിപ്പുറം പോലീസ് വാഹന പരിശോധന നടത്തുന്നതിനിടയിൽ വാഹനം പിടികൂടിയത്.
കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്‌മൽ ഷാജഹാൻ (25 വയസ്സ്)
നെല്ലിമല പുതുപ്പറമ്പിൽ പട്ടിമറ്റം, കാഞ്ഞിരപ്പള്ളി,
ശ്രീജിത്ത്, (19 വയസ്സ്) എന്നിവരാണ് കുറ്റിപ്പുറം പോലീസിൻ്റെ വലയിലായത്. ബൈക്കിന്റെ രണ്ട് നമ്പർ പ്ലേറ്റുകളും ഊരി മാറ്റിയാണ് മോഷ്ടാക്കൾ ബൈക്കുമായി പോയിരുന്നത്.
കുറ്റിപ്പുറത്ത് പെട്രോളിങ് നടത്തുന്നതിനിടയിൽ എസ് ഐ അയ്യപ്പൻ സിപിഒ രഘു എന്നിവർക്ക് തോന്നിയ സംശയമാണ് പ്രതികളെ പിടികൂടാൻ കാരണമായത്.
പോലീസിനെ കണ്ട് വെട്ടിച്ച് പോകാൻ ശ്രമിച്ച എങ്കിലും പോലീസ് വാഹനം കുറുകെ ഇട്ടാണ് പ്രതികളെ പിടികൂടിയത്.
പിടിക്കൂടുന്നതിനിടയിൽ ബൈക്കിന്റെ പിൻസീറ്റിലിരുന്ന യുവാവ് ഓടിരക്ഷപ്പെട്ട എങ്കിലും കുറ്റിപ്പുറം പോലീസ് തന്ത്രപരമായി വിളിച്ചുവരുത്തുകയായിരുന്നു.
ബൈക്കിന്റെ ഇൻഡിക്കേഷൻ പവർ യൂണിറ്റിൽ സേഫ്റ്റി പിൻ കുത്തിയിറക്കിയാണ് പ്രതികൾ ബൈക്ക് ഓൺ ചെയ്തത്.
ഇതൊന്നും അറിയാതെ ബൈക്കിന്റെ ഉടമ ഫ്ലാറ്റിൽ സുഖമായി കിടന്നുറങ്ങുകയായിരുന്നു കുറ്റിപ്പുറം പോലീസ് ബൈക്കിന്റെ എൻജിൻ നമ്പർ ചെയ്സ് നമ്പറും പരിശോധിച്ചു. വാഹനത്തിൻറെ ഉടമയ്ക്ക് വിളിച്ചപ്പോഴാണ് ബൈക്ക് മോഷണം പോയ വിവരം അറിയുന്നത്. വാഹനം മോഷ്ടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചു.
എസ് ഐ കെ ഗിരി,എസ് ഐ സുധീർ,എസ് ഐ അയ്യപ്പൻ,സിപിഒ രഘു എന്നിവരുടെ ചോദ്യം ചെയ്യലിൽ മറ്റു കേസുകൾ ഉള്ളതായി കണ്ടെത്തിയത് കേസിലെ രണ്ടു പ്രതികളൾക്കും ഇടപ്പള്ളി,കോട്ടയം എന്നീ പോലീസ് സ്റ്റേഷനുകളിൽ വിവിധ കേസുകളുണ്ട്. പ്രതികളെ തിരൂർ ജുഡീഷ്യൽ ബജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Content Summary: A young man and his friend who stole a bike from Ernakulam to meet his girlfriend are in the custody of Kuttippuram police.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !