അഖിലേന്ത്യ തലത്തിൽ ട്രേഡ് യൂണിയൻ സംഘടനകൾ കേന്ദ്ര സർക്കാരിനെതിരെ ജൂലായ് 9 ന് പ്രഖ്യാപിച്ചിരിക്കുന്ന ദേശീയ പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കുമെന്ന് എ.എച്ച്. എസ്. ടി.എ അറിയിക്കുന്നു.
മോദി സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നയങ്ങളിൽ ശക്തമായ പ്രതിഷേധം ഉണ്ടെങ്കിലും അതിൻ്റെ പത്തിരട്ടി തൊഴിലാളി വിരുദ്ധത കാണിക്കുന്ന സംസ്ഥാന സർക്കാരിനെതിയുള്ള ഡിമാൻ്റുകൾ ഉയർത്താത്ത പണിമുടക്കിൽ അണിചേരണ്ടതില്ലെന്ന നിലപാടാണ് സംഘടനയക്കുള്ളത്.
സംസ്ഥാനത്ത് സർക്കാർ സ്പോൻ സേർഡ് പണിമുടക്കായി ദേശീയ പണിമുടക്കിനെ മാറ്റി സംസ്ഥാന വിഷയങ്ങളിൽ നിന്ന് സർക്കാർ ഓടി ഒളിക്കുകയാണ് ചെയ്യുന്നത്.
62000 കോടി രൂപയുടെ ആനൂകൂല്യങ്ങൾ തടഞ്ഞ് വച്ചും സ്ഥിരം നിയമനങ്ങൾക്ക് പകരം താൽക്കാലികക്കാരെ നിയമിച്ചും സിവിൽ സർവ്വീസിനെ ഡൗൺ സൈസ് ചെയ്യുന്ന സംസ്ഥാന സർക്കാരിനെതിരെയുള്ള സമരമാണ് കേരളത്തിലെ സർക്കാർ ജീവനക്കാർ ചെയ്യേണ്ടതെന്ന തിരിച്ചറിവാണ് സംഘടനയ്ക്കുള്ളത്.ആയതിനാൽ എ. എച്ച്. എസ്. ടി.എ സമരത്തിൽ പങ്കെടുക്കുന്നില്ല.
യോഗം സംസ്ഥാന വൈസ് പ്രസിഡൻ്റ് മനോജ് ജോസ് ഉദ്ഘാടനം ചെയ്തു . ജില്ലാ പ്രസിഡൻറ് പി. ഇഫ്തി ഖറുദ്ദീൻ അധ്യക്ഷത വഹിച്ചു . സംസ്ഥാന സെക്രട്ടറി യു.ടി. അബുബക്കർ , വി.കെ . രഞ്ജിത്ത് , ഡോ. സി. അജിത് കുമാർ, എം.ടി. മുഹമ്മദ് , ഉണ്ണികൃഷ്ണൻ , ഡോ. എ.സി. പ്രവീൺ , ഡോ. പ്രദീപ് കുമാർ കറ്റോട് , കെ. സുബെർ , ഷാം. കെ.
എന്നിവർ പ്രസംഗിച്ചു.
Content Summary: AHSTA to abstain from July 9 national strike
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !