കൊല്ലം|തേവലക്കര ബോയ്‌സ് സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ ഷോക്കേറ്റ് മരിച്ചു. കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കുട്ടിക്ക് ഷോക്കേറ്റത്.
സ്‌കൂളിനോട് ചേർന്നുള്ള ഇരുമ്പ് ഷീറ്റിട്ട സൈക്കിൾ ഷെഡിന് മുകളിലേക്കാണ് ചെരുപ്പ് വീണത്. ഇത് എടുക്കാനായി ഒരു ബെഞ്ച് ഉപയോഗിച്ച് ഷെഡിന് മുകളിലേക്ക് കയറിയ മിഥുൻ, ഷീറ്റിന് മുകൾ ഭാഗത്തുകൂടി കടന്നുപോകുന്ന വൈദ്യുത കമ്പിയിൽ തട്ടിയാണ് അപകടം സംഭവിച്ചത്.
സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് കോവൂർ കുഞ്ഞുമോൻ എം.എൽ.എ ആവശ്യപ്പെട്ടു. കുട്ടിയുടെ മരണത്തിന് കാരണം കെ.എസ്.ഇ.ബിയുടെ വീഴ്ചയാണെന്ന് എം.എൽ.എ ആരോപിച്ചു. കൂടാതെ, സ്‌കൂൾ മാനേജ്‌മെന്റിനും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തേവലക്കര, മൈനാഗപ്പള്ളി, പടിഞ്ഞാറെ കല്ലട, മൺറോതുരുത്ത് എന്നീ നാല് പഞ്ചായത്തുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 11 അംഗ ജനകീയ കമ്മിറ്റിയാണ് സ്‌കൂൾ മാനേജ്‌മെന്റ്. ഈ കമ്മിറ്റിയുടെ സെക്രട്ടറിയാണ് സ്‌കൂൾ മാനേജർ. "ആർക്കും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാകില്ല," എം.എൽ.എ പറഞ്ഞു.
വിദ്യാർഥിയുടെ മരണത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാർക്ക് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും നിർദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രിയുടെ പ്രസ്താവനയിൽ പറയുന്നു.
ഈ വാർത്ത കേൾക്കാം
Content Summary: Class 8 student dies of shock in Kollam's Thevalakkara; comprehensive investigation ordered
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !