കഴിഞ്ഞ ജൂലായ് ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുലർച്ചെ പ്രഭാത നിസ്കാരത്തിനായി ബൈക്കിൽ പോകുകയായിരുന്ന മുഹമ്മദലിയെ വീടിന് സമീപമുള്ള റോഡിൽ വെച്ച് ക്വട്ടേഷൻ സംഘം ആക്രമിക്കുകയായിരുന്നു. ഗുണ്ടകളായ മുഹമ്മദ് അസ്‌ലം, സുമേഷ് എന്നിവർ ചേർന്നാണ് ആക്രമണം നടത്തിയത്. ഇവർ മുഹമ്മദലിയുടെ മുഖത്ത് മുളക് വെള്ളം ഒഴിച്ച ശേഷം കത്തിയും വടിയും ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ മുഹമ്മദലിക്ക് ഗുരുതരമായി പരിക്കേറ്റു.
ജ്യേഷ്ഠാനുജൻമാർക്കിടയിൽ നിലനിന്നിരുന്ന സ്വത്ത് തർക്കമാണ് ഈ ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ആക്രമിക്കപ്പെട്ട മുഹമ്മദലിയുടെ പിതാവിന്റെ രണ്ടാം ഭാര്യയിലുള്ള മകനാണ് അറസ്റ്റിലായ നൗഷാദ്.
സംഭവത്തിൽ ചെമ്മാട് സ്വദേശി ചെമ്പൻതൊടിക നൗഷാദ് (36), ക്വട്ടേഷൻ സംഘാംഗങ്ങളായ താനൂർ സ്വദേശി മുഹമ്മദ് അസ്ലം (20), പന്താരങ്ങാടി സ്വദേശി സുമേഷ് (35) എന്നിവരെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഈ വാർത്ത കേൾക്കാം
Content Summary: Property dispute: Brother arrested for giving quotation to kill elder brother
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !