കാനഡയിലെ ടൊറന്റോയിൽ കൊല്ലം ഇരവിപുരം സ്വദേശിനിയായ അനീറ്റ ബെനാൻസ് (25) എന്ന യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകളാണ് അനീറ്റ.
കാനഡയിൽ ബിസിനസ് മാനേജ്‌മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഒരു ബാങ്കിൽ ജോലി ചെയ്തുവരികയായിരുന്നു അനീറ്റ. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ ഒപ്പം താമസിക്കുന്നവരാണ് ടൊറന്റോയിലെ താമസസ്ഥലത്തെ ശുചിമുറിയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
മരണകാരണം വ്യക്തമാകുന്നതിനായി ഇന്ന് പോസ്റ്റ്‌മോർട്ടം നടത്തും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
ഈ വാർത്ത കേൾക്കാം
Content Summary: Malayali woman found dead in Canada
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !