വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അർപ്പിച്ചതിന് പിന്നാലെ വിനായകനെതിരെ സൈബർ ആക്രമണം

0

കൊച്ചി
|മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് അന്ത്യാഭിവാദ്യമർപ്പിച്ച നടൻ വിനായകനെതിരെ കടുത്ത സൈബർ ആക്രമണം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയുമായി ബന്ധപ്പെട്ട് വിനായകൻ നേരത്തെ നടത്തിയ വിവാദപരമായ പ്രസ്താവനകളാണ് ഇപ്പോഴത്തെ വിമർശനങ്ങൾക്ക് ആധാരം.

എറണാകുളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയിലാണ് വിനായകൻ പങ്കെടുത്തത്. 'ഇല്ലാ ഇല്ലാ മരിക്കുന്നില്ല, സഖാവ് വി.എസ്. മരിക്കുന്നില്ല, ജീവിക്കുന്നു ഞങ്ങളിലൂടെ' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് വിനായകൻ അഭിവാദ്യം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നവരുടെ സ്ക്രീൻഷോട്ടുകൾ വിനായകൻ ആദ്യം ഫേസ്ബുക്കിൽ പങ്കുവെച്ചെങ്കിലും, വിമർശനം രൂക്ഷമായതോടെ അവയെല്ലാം നീക്കം ചെയ്തു.

"ഉമ്മൻ ചാണ്ടി വിടപറഞ്ഞപ്പോൾ ഇവന് ഭയങ്കര ചൊറിച്ചിലായിരുന്നു.. ഇപ്പോൾ ഭയങ്കര കരച്ചിൽ കേൾക്കുന്നു, നല്ലത് തന്നെ!" എന്നിങ്ങനെയുള്ള കമന്റുകളാണ് വിനായകന്റെ പോസ്റ്റുകൾക്ക് കീഴിൽ നിറയുന്നത്. ഉമ്മൻ ചാണ്ടി അന്തരിച്ചപ്പോൾ മാധ്യമങ്ങളിൽ വന്ന വാർത്തകൾക്കും ജനപ്രവാഹത്തിനും എതിരെ വിനായകൻ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇത് അന്ന് വലിയ വിമർശനങ്ങൾക്ക് വഴിവെക്കുകയും കോൺഗ്രസ് പ്രവർത്തകർ പരാതി നൽകുകയും ചെയ്തിരുന്നു. ആ കേസിൽ വിനായകനെതിരെ കേസെടുത്തെങ്കിലും, ഉമ്മൻ ചാണ്ടിയുടെ കുടുംബം തുടർനടപടികളുമായി മുന്നോട്ട് പോയിരുന്നുമില്ല.


ഈ വാർത്ത കേൾക്കാം

Content Summary: Cyber attack on Vinayakan after paying tribute to V.S. Achuthanandan

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !