യൂട്യൂബിൽ ട്രെൻഡിംഗ് ആണ് ഇപ്പോള്‍ ദിയ കൃഷ്ണയുടെ ഡെലിവറി വ്ലോഗ്. കേരളത്തിലെ പല ഇൻഫ്ലുവൻസേർസും ഡെലിവറി വീഡിയോ പങ്കുവെച്ചിട്ടുണ്ടെങ്കിലും ഇവർക്കെല്ലാം മുകളിലാണ് ദിയയുടെ വിഡിയോയ്ക്കുള്ള റീച്ച്. നേരത്തെ പേളി മാണിയും ഇളയ മകൾ നിതാരയുടെ ഡെലിവറി വ്ലോഗ് പങ്കുവെച്ചിരുന്നു. 3.6 മില്യൺ വ്യൂവേഴ്സാണ് ഇളയ മകൾ നിതാരയുടെ ജനന സമയത്ത് പേളി പങ്കുവെച്ച വ്ലോഗിന് ലഭിച്ചത്. ഇപ്പോഴിതാ 18 മണിക്കൂറിനുള്ളില്‍ ദിയയുടെ ഡെലിവറി വ്ലോഗ് മൂന്ന് മില്യണ്‍ കാഴ്ച്ചക്കാരാണ് കണ്ടിരുക്കുന്നത്.
ആശുപത്രിയിൽ അഡ്മിറ്റായത് മുതലുള്ള വിശേഷങ്ങൾ വ്ലോഗായി ദിയ പങ്കുവെച്ചിരുന്നു. രണ്ട് ഭാഗങ്ങളായാണ് ഡെലിവറി വിശേഷങ്ങൾ ദിയ പങ്കിട്ടത്. രണ്ടാം ഭാഗത്തിലാണ് പ്രസവത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുത്തിയത്. ഡെലിവറി സമയത്ത് ഭർത്താവിനും അമ്മയ്ക്കും ഒപ്പം നിൽക്കാൻ പറ്റുന്ന തരത്തിൽ ബെർത്ത് സ്യൂട്ടായിരുന്നു ദിയ ബുക്ക് ചെയ്തിരുന്നത്.
ജൂലൈ അഞ്ചിന് രാത്രി 7.16ന് ആയിരുന്നു കുഞ്ഞിന്റെ ജനനം. നിയോം അശ്വിൻ കൃഷ്ണയെന്നാണ് ഇരുവരും മകന് പേരിട്ടിരിക്കുന്നത്. ഓമിയെന്നാണ് ഓമനപ്പേര്. കുഞ്ഞിനുള്ള പേര് അമ്മ കണ്ടെത്തുമെന്നാണ് ദിയ നേരത്തെ പറഞ്ഞിരുന്നത്. അതുകൊണ്ട് തന്നെ നിഓം എന്ന പേര് സിന്ധു കൃഷ്ണയുടെ തിരഞ്ഞെടുപ്പാകും.
നിരവധി പേരാണ് ദിയയ്ക്കും അശ്വിനും കുടുംബത്തിനും ആശംസകളുമായി എത്തുന്നത്. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ദിയയും അശ്വിനും. കൃഷ്ണകുമാറിന്റെ മകള്‍, അഹാനയുടെ സഹോദരി എന്നതിനെല്ലാം ഉപരിയായി സോഷ്യല്‍ മീഡിയ ലോകത്ത് സ്വന്തമായൊരു ഇടവും ആരാധകരേയും കണ്ടെത്താന്‍ ദിയയ്ക്ക് സാധിച്ചിട്ടുണ്ട്. ദിയയുടെ വിഡിയോകളിലൂടെയാണ് അശ്വിനെ സോഷ്യല്‍ മീഡിയ പരിചയപ്പെടുന്നത്. ഇന്ന് സോഷ്യല്‍ മീഡിയ ലോകത്തെ താരദമ്പതിമാരാണ് ഇരുവരും. കുഞ്ഞ് ജനിച്ചതോടെ ഇനി അച്ഛനേക്കാളും അമ്മയേക്കാളും വലിയ താരമാവുക മകനായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.
ദിയയുടെ കുഞ്ഞിനെ കൈകളില്‍ എടുത്തു കൊണ്ടുള്ള ചിത്രം പങ്കിട്ടു കൊണ്ടാണ് സഹോദരി സഹോദരി അഹാനയുടെ കുറിപ്പ് ഇങ്ങനെ ‘എന്നെങ്കിലും സന്തോഷം കൊണ്ട് കണ്ണ് നിറയുന്നത് അനുഭവിക്കാന്‍ സാധിക്കുമോ എന്ന് ഞാന്‍ പലപ്പോഴായി ചിന്തിച്ചിട്ടുണ്ട്. കണ്ണീരെന്നാല്‍ എനിക്ക് ഇതുവരേയും സങ്കടത്തിന്റേയും ദേഷ്യത്തിന്റേയും ഭാവമാണ്. ഇന്നലെ ജൂലൈ 5ന് 7.16 ന് എന്റെ സഹോദരി അവളുടെ മകന് ജന്മം നല്‍കി. അവന്‍ ഈ ലോകത്തേക്ക് വരുന്നത് ഞാന്‍ കണ്ടു. മനുഷ്യന്റെ ജനനം എന്ന മാജിക്കലും സര്‍റിയലുമായ അത്ഭുതം ഞാന്‍ കണ്ടു. പുതിയൊരാള്‍ക്കു കൂടി എന്റെ ജീവിതം പങ്കിടാന്‍ സാധിക്കില്ലെന്ന് കരുതി നില്‍ക്കവെയാണ് നിയോം ഞങ്ങളുടെ ജീവിതത്തിലേക്ക് വരുന്നതും എന്നെ പലവിധത്തില്‍ അത്ഭുതപ്പെടുത്തുന്നതും. ജീവിതത്തില്‍ ആദ്യമായി, സന്തോഷം കൊണ്ട് എന്റെ കണ്ണുനിറഞ്ഞു. ഇവന്റെ കുഞ്ഞ് കാല്‍പാദങ്ങളും മണവും ചുണ്ടുകളും കണ്ണുകളുകളുമെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. വരും വര്‍ഷങ്ങളില്‍ ഇവനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഇഷ്ടപ്പെടാന്‍ ഞാന്‍ കാത്തിരിക്കുന്നു. നിയോ, ഞങ്ങളുടെ ഓമി, എത്തിയിരിക്കുന്നു’
Content Summary: Diya's delivery vlog is trending on YouTube; 3 million views in 18 hours
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !